ഒറ്റവരിയിൽ രാജിക്കത്തെഴുതി സിദ്ദു സ്ഥാനമൊഴിഞ്ഞു


Navjot Singh Sidhu | Photo: ANI

ന്യൂഡൽഹി: പഞ്ചാബ് പി.സി.സി. അധ്യക്ഷൻ നവജോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഒറ്റവരിയിൽ രാജിക്കത്തെഴുതി സ്ഥാനമൊഴിഞ്ഞു.

‘പി.പി.സി.സി. പ്രസിഡന്റ് പദത്തിൽനിന്ന് ഇതിനാൽ ഞാൻ രാജിവെക്കുന്നു’ എന്ന് കൈകൊണ്ടെഴുതിയ ഒറ്റവരിക്കത്ത് ബുധനാഴ്ച രാവിലെ സിദ്ദു ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് ആഗ്രഹിച്ചപ്രകാരം രാജിക്കത്ത് അയക്കുന്നു എന്നും കുറിച്ചു. തിരഞ്ഞെടുപ്പ് തോറ്റ എല്ലാ സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാർ രാജിവെക്കണമെന്ന് സോണിയ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.

Content Highlights: Navjot Sidhu resigns as Punjab Congress chief

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..