വൈറലായി ആനിമേഷൻ ക്ഷണപത്രിക: നയൻതാരയുടെ വിവാഹം ഇന്ന്


നയൻതാര വിഗ്നേഷ് ശിവൻ

ചെന്നൈ: നടി നയൻതാരയുടെയും തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന്റെ ആനിമേഷൻ ക്ഷണപത്രിക ഏറ്റെടുത്ത് ആരാധകർ. വ്യാഴാഴ്ച മഹാബലിപുരത്തുള്ള റിസോർട്ടിൽ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ക്ഷണപത്രിക സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സ്ഥലം, ഇരുവരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരുകൾ അടക്കമുള്ള പത്രികയാണ് ആനിമേഷൻ വീഡിയോയായി പുറത്തിറക്കിയത്. മുഹൂർത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികൾക്ക് രാവിലെ 8.30മുതൽ എത്താമെന്നാണ് എഴുതിയിരിക്കുന്നത്.

ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാകും വിവാഹച്ചടങ്ങിൽ പങ്കെടുക്കുക. താരങ്ങൾ അടക്കമുള്ള പ്രമുഖർക്കായി പിന്നീട് സത്കാരം സംഘടിപ്പിക്കും.

Content Highlights: Nayanthara And Vignesh Shivan's Reported Wedding, An Invite Goes Viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..