രോഷവും സങ്കടവും; നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല - ഒളിമ്പ്യൻ വിജേന്ദർ സിങ്


1 min read
Read later
Print
Share

വേറൊരു സർക്കാരും ഇങ്ങനെ ചെയ്യില്ല

• ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്ന ഹരിയാണയിൽനിന്നുള്ള കോൺഗ്രസ് നേതാവ് ദിപേന്ദ്രസിങ് ഹൂഡയും ബോക്സിങ്താരം വിജേന്ദർ സിങ്ങും

ന്യൂഡൽഹി: ഗുസ്തിതാരങ്ങൾ നേരിട്ട ലൈംഗികപീഡനത്തിലെ പ്രതിയെ അറസ്റ്റുചെയ്യാത്തതിൽ മനസ്സിൽ രോഷവും സങ്കടവും പുകയുകയാണെന്ന് ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സ് ബോക്സിങ്ങിൽ ആദ്യ മെഡൽ നേടിയ വിജേന്ദർ സിങ്. ഇത്തരത്തിൽ അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയും പെരുമാറുന്ന സർക്കാരിൽനിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ലെന്നും വിജേന്ദർ പറഞ്ഞു. മറ്റൊരു സർക്കാരും രാജ്യത്തെ കായികതാരങ്ങളോട് ഇത്തരത്തിൽ പെരുമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

?രാജ്യത്തിന്റെ അഭിമാനങ്ങളായ പെൺതാരങ്ങൾ മെഡലുകൾ ഗംഗയിലൊഴുക്കാൻ പോയി.

=അതെ, പക്ഷേ, കർഷക-സാമൂഹിക നേതാക്കൾ തടഞ്ഞു. മെഡൽ വളരെ ബുദ്ധിമുട്ടി നേടുന്നതാണ്. അതിൽ കഠിനാധ്വാനത്തിന്റെ, മാതാപിതാക്കളുടെ, ഗുരുക്കന്മാരുടെ, രാജ്യത്തിന്റെ വിയർപ്പിന്റെ വിലയുണ്ട്. കീർത്തിമെഡൽ ആണത്. ചെറിയ മനുഷ്യർക്കായി വലിച്ചെറിയേണ്ടതല്ല. എന്നിട്ടും അത്തരമൊരു തീരുമാനത്തിൽ കായികതാരങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ അവരുടെ വികാരത്തിന്റെ ആഴം തിരിച്ചറിയാനാവും.

? സർക്കാരിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ?

= ആദ്യഘട്ടത്തിൽ സർക്കാർ അന്വേഷണത്തിന് മേൽനോട്ട സമിതി രൂപവത്കരിച്ചപ്പോൾ നീതി നടപ്പാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോൾ അതെല്ലാം പോയി. നീതി തരൂ എന്നുപറഞ്ഞ് പെൺകുട്ടികൾ രണ്ടാംതവണ ജന്തർമന്തറിൽ ഇരിക്കാൻ തുടങ്ങിയിട്ട് മാസം പിന്നിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങുമെന്നും പ്രശ്നപരിഹാരം നിർദേശിക്കുമെന്നുമായിരുന്നു കരുതിയത്.

?ഡൽഹി പോലീസ് ബ്രിജ്ഭൂഷണെതിരേ തെളിവില്ലെന്നു പറഞ്ഞല്ലോ?

=അതിനെക്കുറിച്ച്‌ എനിക്കറിയില്ല. അതെന്തായാലും ഞാനെപ്പോഴും എന്റെ സഹോദരിമാർക്കൊപ്പമാണ്. നീതി അവർക്ക് ലഭിക്കണം. സർക്കാർ തലത്തിൽനിന്ന് ഒരാളും മുന്നോട്ടുവന്ന് അവർക്കെന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നില്ല. അതിനുപോലും അവരെന്തിനാണ് മടിക്കുന്നത്.

? രാജ്യത്തെ കായിക രംഗത്തെയല്ലേ ഇതു ബാധിക്കുക.

=സംശയമെന്ത്. പെൺകുട്ടികളുള്ള ഏതെങ്കിലും മാതാപിതാക്കൾ ഇനി അവരെ കായികമേഖലയിലേക്ക് അയക്കുമോ. കായികമേഖലയുടെ ഭാവി ഇരുണ്ടതായി. എനിക്കായിരുന്നു അധികാരമെങ്കിൽ എന്തുചെയ്യുമെന്ന് കാണിച്ചുകൊടുത്തേനെ. വേറേതൊരു സർക്കാരായാലും ഇങ്ങനെ ചെയ്യില്ല. ഇത് രാജ്യത്തിനാകെ നാണക്കേടാണ്.

* 2008 ബെയ്‌ജിങ് ഒളിമ്പിക്സിൽ വെങ്കലം നേടിയ വിജേന്ദർ സിങ് 2009 ലോക ചാമ്പ്യൻഷിപ്പിലും 2010 കോമൺവെൽത്ത് ഗെയിംസിലും വെങ്കലമെഡലുകളും 2006, 2014 കോമൺവെൽത്ത് ഗെയിംസുകളിൽ വെള്ളിമെഡലുകളും നേടിയിട്ടുണ്ട്. ഹരിയാണയിലെ ഭിവാനിക്കടുത്ത് കലുവാസ് ഗ്രാമത്തിലാണ് ജനനം. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകനാണ്.

Content Highlights: No hope of justice says Olympian Vijender Singh

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..