രാജ്യത്ത് ജനാധിപത്യമല്ല, കുടുംബരാഷ്ട്രീയമാണ് അപകടത്തിലായതെന്ന് അമിത് ഷാ


1 min read
Read later
Print
Share

അമിത് ഷാ | Photo: Mathrubhumi

കൗശാംബി: ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലായെന്ന പ്രതിപക്ഷത്തിന്റെ മുറവിളി ശുദ്ധഭോഷ്കാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ജാതീയതയും കുടുംബരാഷ്ട്രീയവുമാണ് ഇവിടെ അപകടത്തിലായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ കൗശാംബി മഹോത്സവം ഉദ്ഘാടനം ചെയ്തശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാ.

കോടതി തടവുശിക്ഷ വിധിച്ച രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന്റെ പേരിൽ പാർലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷ പാർട്ടികളോട് ജനങ്ങൾ പൊറുക്കില്ല. യു.പി.എ. സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന് അയോഗ്യത വന്നതെന്ന കാര്യം ഓർക്കണമെന്നും ഷാ പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: not democracy but dynasty politics is in danger in india says amit shah

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..