സിഗ്നല്‍ നല്‍കി, പിന്‍വലിച്ചു; കോറമണ്ഡൽ കുതിച്ചത് ലൂപ് ലൈനിലേക്ക്


2 min read
Read later
Print
Share

പ്രധാനപാളത്തിലൂടെ തീവണ്ടി പോകുമ്പോൾ ലൂപ് വേർപെടുത്തണം ,പാളംമാറ്റാൻ ലോക്കോപൈലറ്റിനാവില്ല

Photo: PTI

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ബാലസോറിലെ ബഹാനാഗ സ്റ്റേഷനുസമീപത്താണ് അപകടമുണ്ടായത്. ഭുവനേശ്വറിൽനിന്ന് 170 കിലോമീറ്റർ വടക്കാണിത്. കൊൽക്കത്തയിൽ 250 കിലോമീറ്റർ തെക്കും.

ഷാലിമാറിൽനിന്ന് (കൊൽക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡൽ എക്സ്‌പ്രസും (12841) യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസും (12864) ഒരു ചരക്കുതീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്.

കോറമണ്ഡൽ എക്സ്പ്രസ് വന്നുകൊണ്ടിരുന്ന പ്രധാനപാളത്തിലൂടെത്തന്നെ മുന്നോട്ടു പോകാൻ സ്റ്റേഷനിൽനിന്ന് സിഗ്നൽ ലഭിച്ചു. 128 കിലോമീറ്റർ വേഗത്തിൽത്തന്നെ മുന്നോട്ടുകുതിക്കുകയും ചെയ്തു. എന്നാൽ, നൽകിയ സിഗ്നൽ ഉടൻതന്നെ പിൻവലിച്ചിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെടുംമുമ്പുതന്നെ തീവണ്ടി പ്രധാനപാളത്തിലേക്ക് ഘടിപ്പിച്ചിരുന്ന ലൂപ്പ് ലൈനിലേക്ക് കയറിയതാവാമെന്നാണ് വിലയിരുത്തൽ. ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിൽ നേരെ ചെന്നിടിക്കുകയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ ബോഗികൾ തൊട്ടടുത്ത പാളങ്ങളിലേക്ക് തെറിച്ചുവീണു. ഈ പാളത്തിലൂടെ എതിർദിശയിൽ വന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് (12864) നേരത്തേ പാളംതെറ്റിവീണ കോച്ചുകളിൽ ഇടിച്ച് പാളംതെറ്റി.

പ്രധാനപാളത്തിലൂടെ തീവണ്ടി കടന്നുപോവുമ്പോൾ വഴിപിരിയുന്ന ലൂപ്പ് ലൈൻ അതിൽ നിന്ന് വേർപെടുത്തണം. ഈ പാളിച്ച മനസ്സിലായതാവാം സിഗ്നൽ പിൻവലിക്കാൻ കാരണമെന്നും നിഗമനമുണ്ട്. തെറ്റായ പാളത്തിലൂടെയാണ് പോകുന്നതെന്ന് കണ്ടാലും ലോക്കോപൈലറ്റിന് പാളം മാറ്റാനാവില്ല.

ലൂപ് ലൈൻ

പ്രധാന പാളവുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സമാന്തര പാളമാണ് ലൂപ് ലൈൻ. സ്റ്റേഷൻ പരിസരങ്ങളിലാണ് ഇതുണ്ടാവുക.

മറ്റുതീവണ്ടികൾക്ക് കടന്നുപോകുന്നതിനായി, നിർത്തിയിട്ട തീവണ്ടി മാറ്റിയിടാനാണ് ലൂപ് ലൈൻ ഉപയോഗിക്കുന്നത്. മിക്കവാറും ചരക്കുവണ്ടിയാണ് ലൂപ് ലൈനിൽ ഇടാറ്. ഒരു മുഴുനീള ചരക്കുതീവണ്ടിപോലും കയറ്റിയിടാനാവുന്നത്ര നീളം ലൂപ്‌ലൈനിനുണ്ടാവും; പൊതുവേ 750 മീറ്റർ.

‘കവച്’ ഇല്ലാത്തത് അപകടത്തിന് ഇടയാക്കി

:തീവണ്ടികളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള ‘കവച്’ സംവിധാനം ഇവിടെ ഇല്ലായിരുന്നെന്ന് റെയിൽവേ മന്ത്രാലയം സ്ഥിരീകരിച്ചു. ബോഗികൾ തകർന്നതും രാത്രിയായതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

ദേശീയ ദുരന്തപ്രതികരണ സേന (എൻ.ഡി.ആർ.എഫ്.), ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സ് (ഒ.ഡി.ആർ.എഫ്.), ഫയർ സർവീസ് എന്നിവർ ബോഗികൾ മുറിച്ചുമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മരിച്ചവരെയും പരിക്കേറ്റവരെയും കൊണ്ടുപോകാനായി വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്ററുകൾ സ്ഥലത്ത് വിന്യസിച്ചു.

Content Highlights: odisha train accidemt Coromandel stormed to the loop line

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..