തീവണ്ടിയപകടം: മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ അഭ്യർഥിച്ച് റെയിൽവേ


1 min read
Read later
Print
Share

Photo: AFP

ന്യൂഡൽഹി: ബാലസോർ തീവണ്ടിയപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങാൻ അഭ്യർഥിച്ച് റെയിൽവേ. ഒഡിഷ സർക്കാരിന്റെ പിന്തുണയോടെ, മൃതദേഹങ്ങളുടെ ചിത്രം കാണാവുന്ന വെബ്‌സൈറ്റ് ലിങ്കുകൾ സഹിതമാണ് അഭ്യർഥന.

ചികിത്സയിലുള്ളവർ ഏത് ആശുപത്രിയിലാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും ലിങ്കിൽ ലഭ്യമാണ്. കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുഴുവൻസമയവും ബന്ധപ്പെടാൻ 139 എന്ന ഹെൽപ് ലൈനിൽ വിളിക്കാം. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷന്റെ ഹെൽപ് ലൈനിലും (18003450061/1929) വിളിക്കാം.

ഭുവനേശ്വർ മുനിസിപ്പൽ കമ്മിഷണർ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഉറ്റവർക്ക് അവിടെയെത്തിയാൽ ബന്ധപ്പെട്ട ആശുപത്രികളിലേക്കും മോർച്ചറിയിലേക്കും വാഹനസൗകര്യവും ലഭ്യമാണ്.

മൃതദേഹങ്ങളുടെ ചിത്രങ്ങൾ, വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചിത്രങ്ങൾ, ചികിത്സയിൽ കഴിയുന്നവരിൽ ഇതുവരെ തിരിച്ചറിയാത്തവരുടെ ചിത്രങ്ങൾ എന്നിവയുടെ ലിങ്കുകൾ ലഭ്യമാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിൽ റെയിൽവേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പരിശോധിച്ചാൽ ലിങ്ക് കണ്ടെത്താം.

Content Highlights: odisha train accident

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..