Egyptian onion
ചെന്നൈ: കൃഷിയിടത്തിലെത്തി എത്രവേണമെങ്കിലും വലിയ ഉള്ളി പിഴുതെടുത്ത് കൊണ്ടുപൊയ്ക്കൊള്ളാൻ ദിണ്ടിഗൽ ജില്ലയിലെ കർഷകന്റെ വാഗ്ദാനം. വലിയ ഉള്ളിയുടെ വില കുത്തനെ കുറഞ്ഞതാണ് കർഷകനായ മണപ്പാക്കത്തെ ശിവരാജിനെ ഈ പ്രഖ്യാപനത്തിന് േപ്രരിപ്പിച്ചത്. ഉള്ളിയുടെ മൊത്ത വ്യാപാരവില കിലോയ്ക്ക് 14 രൂപയോളമായി കുറഞ്ഞിരിക്കയാണ്. തൊഴിലാളികൾക്ക് കൂലികൊടുത്ത് വിളവെടുത്ത് വാഹനം വാടകയ്ക്കെടുത്ത് വിപണിയിൽ എത്തിക്കണമെങ്കിൽ ഇതിൽ കൂടുതൽ ചെലവാകും -ശിവരാജ് പറഞ്ഞു.
ഉള്ളി വിപണിയിലെത്തിച്ച് മൊത്തവ്യാപാരികൾക്ക് നൽകിയാൽ ഒരേക്കറിന് 20,000 രൂപവരെ നഷ്ടമുണ്ടാകും. രണ്ടേക്കറാണ് കൃഷി ചെയ്തത്. അപ്പോൾ 40,000 രൂപ നഷ്ടപ്പെടും. അതേസമയം, സൗജന്യമായി നൽകിയാൽ സമീപവാസികൾക്ക് ഉപകാരപ്പെടും -ശിവരാജ് പറഞ്ഞു. കൃഷിയിടത്തിലെത്തി ആർക്കുവേണമെങ്കിലും ഉള്ളികൊണ്ടുപോകാമെന്ന് ശിവരാജ് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..