അവയവദാനം: കേന്ദ്ര ജീവനക്കാർക്ക് 42 ദിവസം പ്രത്യേക കാഷ്വൽ ലീവ്


1 min read
Read later
Print
Share

Representative Image | Photo: Gettyimages.in

ന്യൂഡൽഹി: അവയവദാനത്തിന് തയ്യാറാകുന്ന ജീവനക്കാർക്കുള്ള പ്രത്യേക കാഷ്വൽ ലീവ് 42 ദിവസമാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

ഗൗരവമുള്ള ശസ്ത്രക്രിയയായതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ വേണ്ട കാലയളവ് കണക്കിലെടുത്താണിത്. നിലവിൽ 30 ദിവസത്തേക്കാണ് ഈ പ്രത്യേകാവധിക്ക് വ്യവസ്ഥയുള്ളത്. ഗുരുതരാവസ്ഥയിലുള്ള വ്യക്തികളെ സഹായിക്കുന്ന മഹദ്കർമമാണ് അവയവദാനം. ജീവനക്കാർക്കിടയിൽ അതു പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. അവയവദാനം നടത്തുന്നവരുടെ ആശുപത്രിവാസവും വീട്ടിലെ വിശ്രമവുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ദിവസം അവധി അനുവദിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ദാതാവിന്റെ അവയവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഏതുതരത്തിലുള്ളതാണെങ്കിലും രജിസ്റ്റർചെയ്ത സർക്കാർ മെഡിക്കൽ പ്രാക്ടീഷണറുടെ/ഡോക്ടറുടെ ശുപാർശ പ്രകാരം പരമാവധി 42 ദിവസംവരെ പ്രത്യേക കാഷ്വൽ അവധി ലഭിക്കും. ആശുപത്രിയിൽ പ്രവേശിച്ച ദിവസംമുതൽ ഒറ്റഘട്ടമായി അവധിയെടുക്കാം. ആവശ്യമെങ്കിൽ, ഡോക്ടറുടെ ശുപാർശയിൽ ശസ്ത്രക്രിയയ്ക്ക് പരമാവധി ഒരാഴ്ച മുമ്പുമുതൽക്കും ഇത് പ്രയോജനപ്പെടുത്താം.

Content Highlights: organ donation, casual leave

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..