Rajnath Singh | Photo: ANI
ശ്രീനഗർ: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സായുധസേനകളുടെ ഏകോപനം കൂടുതൽ എളുപ്പമാക്കാൻ സംയുക്ത തിയേറ്റർ കമാൻഡ് രൂപവത്‌കരിക്കുമെന്നും കാർഗിൽ വിജയ് ദിനാഘോഷത്തോടനുബന്ധിച്ച് ജമ്മുവിൽ എത്തിയ മന്ത്രി പ്രഖ്യാപിച്ചു.
അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് പാർലമെന്റിൽ പ്രമേയം പാസാക്കി ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ലോകത്തെ ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. 1962-ൽ ജവാഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈന ലഡാക്ക് മേഖല കൈയേറിയപ്പോഴുണ്ടായിരുന്ന അവസ്ഥയിൽനിന്ന് നാം എത്രയോ മാറി -രാജ്നാഥ് പറഞ്ഞു.
ജമ്മുവിൽ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരെ രാജ്യം എന്നും ഒർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1999 ജൂലായ് 26-നാണ് ഇന്ത്യ കാർഗിലിൽ അന്തിമവിജയം പ്രഖ്യാപിച്ചത്. കാർഗിൽ യുദ്ധസ്മാരകത്തിൽ എല്ലാവർഷവും ജൂലായ് 26-നാണ് വിജയദിനം ആഘോഷിക്കുന്നത്.
ലഡാക്കിലെ ദ്രാസിലെ യുദ്ധസ്മാരകത്തിൽ 23-ാം കാർഗിൽ വിജയദിനാഘോഷത്തിനായി തയ്യാറെടുക്കുകയാണ് സൈന്യം. വിരമിച്ചവരും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരും വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കളും അനുസ്മരണത്തിൽ പങ്കെടുക്കും.
Content Highlights: Pak-occupied Kashmir was, is, will be integral part of India: Rajnath Singh at Kargil Divas event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..