പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI
ന്യൂഡൽഹി: നരേന്ദ്രമോദി മൂന്നാമതും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. പ്രധാനമന്ത്രിപദവിയിലേക്കുള്ള രാജ്യത്തിന്റെ ഏകസ്ഥാനാർഥി മോദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വേറെയും സ്ഥാനാർഥികളുണ്ടാകാമെങ്കിലും ജനങ്ങളുടെ ആശീർവാദത്തോടെ മോദി വീണ്ടും അധികാരത്തിലെത്തും. മറ്റു സ്ഥാനാർഥികൾ ആരൊക്കെയാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെള്ളി, വെങ്കല മെഡലുകളെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നായിരുന്നു മറുപടി.
നീണ്ടകാലത്തെ കോൺഗ്രസ്ഭരണം കാരണം കമ്പിളിയോ പുതപ്പോ വാങ്ങാനാകാതെ പാവപ്പെട്ടവർ കഷ്ടപ്പെടുമ്പോൾ എല്ലാമുള്ള രാഹുൽഗാന്ധി ടിഷർട്ട് മാത്രമിട്ട് ഫാഷനായി നടക്കുകയാണെന്നും ശർമ വിമർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..