നാനോ യൂറിയയ്ക്ക് ശേഷം നാനോ ഡി.എ.പി.; കർഷകർക്ക് നേട്ടമെന്ന് പ്രധാനമന്ത്രി


1 min read
Read later
Print
Share

Prime Minister Narendra Modi addresses during the Constitution Day celebrations in the Supreme Court, in New Delhi, Saturday,

ന്യൂഡൽഹി: നാനോ യൂറിയക്കുശേഷം നാനോ ഡി.എ.പി. വളത്തിനും കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത് കർഷകരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കേന്ദ്ര രാസവളം മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

2021-ലാണ് നാനോ ലിക്വിഡ് യൂറിയ ഉത്പാദിപ്പിച്ചത്. അതിനുശേഷമുള്ള സുപ്രധാന ചുവടുവെപ്പാണ് വെള്ളിയാഴ്ച അംഗീകാരം നൽകിയ നാനോ ഡി.എ.പി. (ഡീഅമോണിയം ഫോസ്‌ഫേറ്റ്) എന്ന് സർക്കാർ പറയുന്നു. ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ചുവടുവെപ്പാണിത്.

ഇന്ത്യൻ കാർഷികരംഗത്തും സമ്പദ് വ്യവസ്ഥയിലും വലിയ മാറ്റമാണ് നാനോ ഡി.എ.പി. ഉണ്ടാക്കുകയെന്ന് നിർമാതാക്കളായ ഇഫ്‌കോയുടെ മാനേജിങ് ഡയറക്ടർ യു.എസ്. അശ്വതി ട്വീറ്റ് ചെയ്തു. അര ലിറ്ററിന്റെ നാനോ ഡി.എ.പി. കുപ്പിക്ക് ഏതാണ്ട് 600 രൂപയാണ് വില . അതേസമയം, ഇതിന് സമാനമായ ഒരു ചാക്ക് ഡി.എ.പി.ക്ക് 1,350 രൂപയാണ് വില. ഇതുപോലെ നാനോ പൊട്ടാഷ്, നാനോ സിങ്ക്, നാനോ കോപ്പർ വളങ്ങളും നിർമിക്കാൻ ഇഫ്‌കോ പദ്ധതിയിടുന്നുണ്ട്.

Content Highlights: pm modi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..