Prime Minister Narendra Modi
ന്യൂഡൽഹി: കൃത്യമായ തയ്യാറെടുപ്പുകളിലൂടെയും ബോധവത്കരണത്തിലൂടെയും വരാനിരിക്കുന്ന വേനലിനെ നേരിടണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വേനൽക്കാല പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.
ചൂടിനെ നേരിടാൻ കുട്ടികളെ ബോധവത്കരിക്കാൻ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണം. ചൂടുള്ളപ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ വിഷയങ്ങളെക്കുറിച്ച് ലഘുലേഖകൾ, ചെറുസിനിമകൾ എന്നിവയിലൂടെ കുട്ടികളെ പഠിപ്പിക്കണം. വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനും എളുപ്പമുള്ള രീതിയിൽ ദൈനംദിന കാലാവസ്ഥാപ്രവചനങ്ങൾ തയ്യാറാക്കാൻ കേന്ദ്ര കാലാവസ്ഥാവകുപ്പിനും നിർദേശം നൽകി. ഇവ വാർത്താ ചാനലുകൾ, എഫ്.എം. റേഡിയോ തുടങ്ങിയവയും ദൈനംദിനം ചർച്ചചെയ്യണം.
അഗ്നിരക്ഷാസേനാംഗങ്ങൾ മോക്ക് ഫയർ ഡ്രില്ലുകൾ നടത്തണം. താപനില വിളകളിലുണ്ടാക്കാനിടയുള്ള ആഘാതവും പ്രധാനമന്ത്രി അവലോകനം ചെയ്തു. കാട്ടുതീ തടയാൻ യോജിച്ചുള്ള പ്രവർത്തനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..