PM Modi
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്സൈറ്റിൽ അമ്മ ഹീരാബാ മോദിക്ക് പ്രണാമമർപ്പിച്ച് പ്രത്യേക ഭാഗം. ലോകമെമ്പാടും വനിതാദിനം ആഘോഷിച്ചതിന്റെ ഭാഗമായാണ് അമ്മയുടെ ഓർമകളുമായി പ്രധാനമന്ത്രിയുടെ വെബ്സൈറ്റ് ഒരുക്കിയത്.
നരേന്ദ്ര മോദിയും അമ്മയും തമ്മിലുള്ള സ്നേഹബന്ധം വെളിവാക്കുന്ന ചിത്രങ്ങളും ഹീരാബാ മോദിയുടെ വാക്കുകളും വിഡിയോകളും വെബ്സൈറ്റിലുണ്ട്. മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന കുറിപ്പുകളുമുണ്ട്. പൊതുജീവിതം, രാജ്യം ഓർക്കുന്നു, ലോകം അനുശോചിക്കുന്നു, മാതൃത്വത്തിന്റെ ആഘോഷം എന്നിങ്ങനെ നാലുതരത്തിലാണ് ഹീരാബായുടെ ജീവിതം വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..