നരേന്ദ്രമോദിയും ഋഷി സുനക്കും ചർച്ചനടത്തി; ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാർ വൈകാതെ ഒപ്പിടും


പ്രധാനമന്ത്രി നരേന്ദ്രമോദി, ഋഷി സുനക് | Photo: AFP, PTI

ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിന്(എഫ്.ടി.എ.) ഏറെ പ്രാധാന്യമുണ്ടെന്നും എത്രയും പെട്ടെന്ന് ചർച്ചകൾ പൂർത്തിയാക്കി കരാർ ഒപ്പിടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും.

പ്രധാനമന്ത്രിയായി അധികാരമേറ്റ സുനകിനെ അഭിനന്ദിക്കാനായാണ് വ്യാഴാഴ്ച മോദി വിളിച്ചത്. ‘‘ഋഷി സുനകിനോട് സംസാരിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ഇരുരാജ്യവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. എഫ്.ടി.എ. സംബന്ധിച്ച് നേരത്തേയുള്ള നിലപാടിന്റെ പ്രാധാന്യവും അംഗീകരിച്ചു’’ -മോദി പറഞ്ഞു.

സുരക്ഷ, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണം കൂടുതൽ ശക്തപ്പെടുത്തി ലോകത്തെ മഹത്തായ രണ്ട് ജനാധിപത്യരാജ്യങ്ങൾക്ക് ഏറെ മുന്നോട്ടുപോവാൻ കഴിയുമെന്ന് മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് സുനക് പറഞ്ഞു.

സ്വതന്ത്ര വ്യാപാരക്കരാറിനായി ജനുവരിയിലാണ് ഇന്ത്യയും ബ്രിട്ടനും ചർച്ച ആരംഭിച്ചത്. ദീപാവലിയോടെ കരാർ ഒപ്പിടാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ചില വിഷയങ്ങളിൽ സമവായമാവാത്തതിനാൽ ചർച്ച നീണ്ടുപോവുകയായിരുന്നു.

Content Highlights: PM Modi speaks to UK PM Rishi Sunak, discusses free trade deal

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..