ബംഗാൾ സന്ദർശനത്തിന് മോദി; രാഷ്ട്രീയപരിപാടികളില്ല


1 min read
Read later
Print
Share

പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AP

കൊൽക്കത്ത: ഒരു ഇടവേളയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിൽ ഏകദിനസന്ദർശനം നടത്തും. 30-നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രാഷ്ട്രീയപരിപാടികളോ പൊതുസമ്മേളനമോ ഉണ്ടായിരിക്കില്ല.

പശ്ചിമബംഗാളിലെ ആദ്യത്തെ വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനവും ദേശീയ ഗംഗാ കൗൺസിലിന്റെ യോഗവുമാണ് മോദിയുടെ പ്രധാന പരിപാടികൾ. ഹൗറയിൽനിന്ന് ന്യൂ ജൽപായ്ഗുഡിവരെയാണ് വന്ദേഭാരത് തീവണ്ടി ഓടുക. ഇതിന്റെ ഉദ്ഘാടനത്തിനുശേഷം ഗാർഡൻ റീച്ചിലുള്ള നാവികസേനയുടെ മേഖലാ ആസ്ഥാനം സന്ദർശിക്കുന്ന മോദി, നേതാജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തും. നാവികസേനയുടെ ആദരം സ്വീകരിച്ചശേഷം ദേശീയ ഗംഗാകൗൺസിൽ യോഗത്തിൽ പങ്കെടുക്കും. ‘നമാമി ഗംഗേ’ പദ്ധതിയുടെ പുരോഗതി യോഗത്തിൽ വിലയിരുത്തും.

ഔദ്യോഗികപരിപാടികളിലെല്ലാം മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കുമെന്നാണ് വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഒരു പൊതുസമ്മേളനത്തിലെങ്കിലും മോദിയെ പങ്കെടുപ്പിക്കാൻ സംസ്ഥാനനേതൃത്വം ശ്രമിച്ചെങ്കിലും ഇതുവരെ അതിന് അനുമതി ലഭിച്ചിട്ടില്ല.

Content Highlights: PM Modi to visit Bengal

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..