ന്യൂഡൽഹി: ജി-20 കൂട്ടായ്മയുടെ അധ്യക്ഷപദവിയിൽ ഇന്ത്യ സാർവത്രികമായ ഏകത്വബോധം പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയം മുൻനിർത്തിയായിരിക്കും ഈ ലക്ഷ്യത്തിനായി യത്നിക്കുന്നതെന്ന് ജി-20 അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തതിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിനും കുടുംബത്തിനുള്ളിൽ ഐക്യം സൃഷ്ടിക്കുന്നതിനും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നൽകുന്നതിനും ഇന്ത്യ അധ്യക്ഷപദവിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് മോദി പറഞ്ഞു.
മനുഷ്യരാശിയുടെ ആറിലൊന്നു പേരെ ഉൾക്കൊള്ളുന്നതും ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ അപാരമായ വൈവിധ്യമുള്ളതുമായ ഇന്ത്യ ലോകത്തിന്റെ ഒരു സൂക്ഷ്മരൂപമാണ്. ആഗോള പരിഹാരങ്ങൾക്കുള്ള സാധ്യമായ ഉൾക്കാഴ്ച നൽകാൻ ഇന്ത്യയുടെ അനുഭവങ്ങൾക്ക് കഴിയും. അധ്യക്ഷകാലത്ത് ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വികസ്വരരാജ്യങ്ങൾക്ക് സാധ്യമായ പാഠങ്ങളായി ഇന്ത്യ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു. മുൻഗണനകൾ ജി-20 പങ്കാളികളുമായി മാത്രമല്ല, ആഗോളതലത്തിലുള്ള എല്ലാ സഹയാത്രികരുമായും കൂടിയാലോചിച്ചായിരിക്കും ഇന്ത്യ രൂപപ്പെടുത്തുന്നത്. അവരുടെ ശബ്ദം പലപ്പോഴും എവിടെയും കേൾക്കാറില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
Content Highlights: pm narendra modi on g20 presidency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..