പണ്ഡിറ്റ് വധം: കശ്മീരിൽ വൻപ്രതിഷേധം, ലാത്തിച്ചാർജ്‌


ബഡ്ഗാമിൽ ഭീകരർ വെടിവെച്ചുകൊന്ന രാഹുൽ ഭട്ടിന്റെ ബന്ധുവിനെ ആശ്വസിപ്പിക്കുന്ന സ്ത്രീ

ജമ്മു: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെ ഭീകരർ ഓഫീസിലെത്തി വെടിവെച്ചുകൊന്ന സംഭവത്തിൽ വ്യാപകപ്രതിഷേധം. കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനാണ് മരിച്ച ഭട്ട്. വ്യാഴാഴ്ചയാണ് ജില്ലയിലെ ഛന്ദൂരയിൽ തഹസിൽദാർ ഓഫീസിലെത്തിയ രണ്ടുഭീകരർ ക്ളാർക്കായ രാഹുൽ ഭട്ടിനെ(35) കൊലപ്പെടുത്തിയത്.

ശ്രീനഗറിലെ വിമാനത്താവളത്തിലേക്കു മാർച്ചു നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകവും പ്രയോഗിച്ചു. ബഡ്ഗാമിലും അനന്ത്‌നാഗിലും പ്രതിഷേധമുണ്ടായി. വിഷയത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തങ്ങളോട് സംസാരിക്കാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സുരക്ഷിത കേന്ദ്രങ്ങളിലേക്കു തങ്ങളെ മാറ്റിപാർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ പറഞ്ഞു. കശ്മീർ ടൈഗേഴ്സ് എന്ന ഭീകരസംഘത്തിൽപ്പെട്ടവരാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണെന്നും അവരറിയിച്ചു

അതിനിടെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഡ്ഗാമിലെത്തുന്നത് തടയാൻ തന്നെ വീട്ടുതടങ്കലിലാക്കിയതായി പി.ഡി.പി. പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളും മുസ്‌ലിങ്ങളും തങ്ങളുടെ വേദനകളിൽ പരസ്പരം അനുകമ്പ പ്രകടിപ്പിക്കുന്നുണ്ട്. ഇത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നതിനാലാണ് ബി.ജെ.പി.യുടെ നടപടിയെന്നും അവർ ആരോപിച്ചു.

Content Highlights: Police foil Kashmiri Pandits’ protest march towards Srinagar airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..