സുഖോയിൽ പറന്ന് രാഷ്ട്രപതി


1 min read
Read later
Print
Share

Photo: PTI

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അസമിലെ തേസ്‌പുർ വ്യോമതാവളത്തിൽനിന്ന് കരസേനയുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷമായിരുന്നു പറക്കൽ. രാഷ്ട്രപതിയുടെ ആദ്യയുദ്ധവിമാനയാത്രയാണിത്.

ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് രാഷ്ട്രപതിയെയും വഹിച്ചുള്ള സുഖോയ് പറത്തിയത്. മൂന്നുദിവസത്തെ അസം സന്ദർശത്തിനായാണ് രാഷ്ട്രപതി സംസ്ഥാനത്തെത്തിയത്.

എയർമാർഷൽ എസ്.പി. ധർക്കർ, ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ എന്നിവർ ചേർന്നാണ് തേസ്‌പുർ വ്യോമതാവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചത്. കര, നാവിക, വ്യോമ സേനകളുടെ അധിപയാണ് രാഷ്ട്രപതി. മുൻരാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭാ പാട്ടീൽ, രാംനാഥ് കോവിന്ദ് എന്നിവർ യുദ്ധവിമാനത്തിൽ യാത്രചെയ്തിരുന്നു. മൂന്നുപേരും മഹാരാഷ്ട്രയിലെ പുണെ വ്യോമതാവളത്തിൽനിന്നാണ് യാത്ര നടത്തിയത്.

വടക്കൻ അസമിലെ തേസ്‌പുർ അരുണാചൽ പ്രദേശിന്റെ അതിർത്തിയിലാണ്.

Content Highlights: president droupadi murmu flies in fighter jet

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..