6 ജി യുഗത്തിലേക്ക്; 2030-ന് മുമ്പ് രാജ്യത്ത് 6 ജി വരുമെന്ന് പ്രധാനമന്ത്രി


1 min read
Read later
Print
Share

ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്‍ദാൻ മാർട്ടിൻ, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ചേർന്ന് ‘ഭാരത് 6ജി’ ദർശനരേഖ പുറത്തിറക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌‍ണൻ

ന്യൂഡൽഹി: അഞ്ചാംതലമുറ ടെലികോം സ്പെക്‌ട്രം നിലവിൽവന്ന് ആറുമാസം പിന്നിടുംമുമ്പ് 6 ജി സാങ്കേതിതവിദ്യയ്ക്കുള്ള ഒരുക്കങ്ങളുമായി ഇന്ത്യ. ‘6 ജിയുടെ ദർശന രേഖ’ ബുധനാഴ്ച കേന്ദ്രം പുറത്തിറക്കി. റിമോട്ട് നിയന്ത്രിത ഫാക്ടറികൾ, മനുഷ്യശരീരത്തിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങൾ, നിരന്തരം ആശയവിനിമയം നടത്തുന്ന സ്വയം ഓടിക്കുന്ന കാറുകൾ, രേഖകളില്ലാതെ ആളുകളെ തിരിച്ചറിയുന്ന യന്ത്രങ്ങൾ തുടങ്ങിയവ 6 ജി കാലത്ത് രാജ്യത്ത് ലഭ്യമാകുമെന്ന് ദർശനരേഖയിൽ പറയുന്നു. 2030-നകം 6 ജി പ്രവർത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിക്കുപുറമേ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ദാൻ മാർട്ടിൻ എന്നിവർ ചേർന്നാണ് ‘ഭാരത് 6 ജി’ ദർശനരേഖ പുറത്തിറക്കിയത്. 6 ജി രംഗത്തെ ഗവേഷണ-വികസനങ്ങൾക്കും പരീക്ഷണസംവിധാനത്തിനും ഇതോടെ തുടക്കമാകും.

100 മടങ്ങ് വേഗം

5 ജിയെക്കാൾ 100 മടങ്ങ് വേഗമുള്ള ഇന്റർനെറ്റ് സൗകര്യം 6 ജി വാഗ്ദാനം ചെയ്യുന്നു. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള തടസ്സമില്ലാത്ത ഇടപെടൽ ഉറപ്പാക്കുക എന്നതാണ് 6 ജിയുടെ പ്രധാനലക്ഷ്യമെന്ന് ദർശനരേഖ വിശദീകരിക്കുന്നു.

2023 മുതൽ 2025 വരെയും 2025 മുതൽ 2030 വരെയും രണ്ട് ഘട്ടങ്ങളിലായാണ് 6 ജി ദൗത്യം നടപ്പാക്കുക. പദ്ധതിയുടെ പുരോഗതി ചർച്ചചെയ്യാനും ഏകോപനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി സർക്കാർ ഉന്നതസമിതിക്ക് രൂപം നൽകി. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ ഗവേഷണവും വികസനവും, 6 ജി സാങ്കേതികവിദ്യകളുടെ രൂപകല്പന എന്നിവ സുഗമമാക്കുക, ഇതിനായി സഹായധനം ഉറപ്പാക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യം.

5 ജി സാങ്കേതികവിദ്യ നിലവിൽവന്ന് ആറുമാസത്തിനകം 6 ജിയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022 ഒക്ടോബറിലാണ് ഔദ്യോഗികമായി 5 ജി സേവനങ്ങൾക്ക് തുടക്കമായത്.

Content Highlights: Prime Minister said that 6G will come in the country before 2030

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..