അരിക്കൊമ്പനെ തുറന്നുവിടുന്നതിൽ പ്രതിഷേധം


1 min read
Read later
Print
Share

കേരളത്തിന് കൈമാറണമെന്ന ഹർജിയിൽ ഇന്ന് വാദം കേൾക്കും

തീരാദുരിതം.... തമിഴ്‌നാട്ടിലെ കമ്പത്തിനു സമീപം
ചിന്നഒാവുലപുരം ഭാഗത്തുനിന്ന്
മയക്കുവെടിവെച്ചു
പിടിച്ച അരിക്കൊമ്പനെ തിരുനെല്‍വേലിയിലേക്ക്
കൊണ്ടുപോകുന്നു.
വാഹനത്തില്‍നിന്ന് പുറത്തിട്ട
തുമ്പിക്കൈയിലെ മുറിവും കാണാം.

ചെന്നൈ: അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതമുൾപ്പെടുന്ന വനമേഖലയിൽ തുറന്നുവിടുന്നതിൽ പ്രതിഷേധം. തിരുനെൽവേലിയിലെ മണിമുത്താറിലെ ജനങ്ങളാണ് പ്രതിഷേധിച്ചത്. ചെക്‌ പോസ്റ്റിനുസമീപം റോഡുപരോധിച്ച നൂറോളം പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇതിനിടെ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റെബേക്ക ജോസഫ് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ചൊവ്വാഴ്ച വാദംകേൾക്കും.

മറ്റൊരു ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി, ആനയെ തുറന്നുവിടുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് തിങ്കളാഴ്ച ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ തുടരാൻ അനുമതി നൽകി. ഈ ഹർജിയിലും ആനയെ കേരളത്തിനുതന്നെ കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.

ജനവാസമേഖലയിൽ അരിക്കൊമ്പൻ ഇറങ്ങുമെന്നുപറഞ്ഞാണ് മണിമുത്താറിലെ പ്രദേശവാസികൾ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. മണിമുത്താറിൽനിന്ന് 30 കിലോമീറ്റർ അകലെ മാഞ്ചോലയിൽ അരിക്കൊമ്പനെ തുറന്നുവിടുമെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാൽ, മാഞ്ചോലവരെ വാഹനമെത്തില്ലെന്നും അതിനുമുമ്പ് ആനയെ തുറന്നുവിടുമെന്നുമാണ് പ്രദേശവാസികളുടെ സംശയം. ഇത് മുന്നൂറോളം കുടുംബങ്ങൾക്ക് ഭീഷണിയാകുമെന്നും ഇവർ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..