കർണാടകത്തിൽ മന്ത്രിസ്ഥാനം കിട്ടാത്തവർ അതൃപ്തിയിൽ ; പ്രതിഷേധിച്ച് അനുയായികൾ


1 min read
Read later
Print
Share

ബി.ജെ.പി.യിൽനിന്നുവന്ന ലക്ഷ്മൺ സാവദിയുടെ അനുയായികൾ സിദ്ധരാമയ്യ വഞ്ചിച്ചെന്ന്‌ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു. ബെലഗാവി മേഖലയിൽ പല സ്ഥലത്തും ജയിക്കാൻ ലക്ഷ്മൺ സാവദിയെ കോൺഗ്രസ് ഉപയോഗിച്ചെന്നും തിരഞ്ഞെടുപ്പിനുശേഷം അവഗണിച്ചെന്നും അനുയായികൾ ആരോപിച്ചു.

ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും |ഫോട്ടോ:PTI

ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാവികസനം പൂർത്തിയായപ്പോൾ മന്ത്രിസ്ഥാനം കിട്ടാത്തവരും അനുയായികളും പ്രതിഷേധത്തിൽ. രാജ്ഭവനിൽനടന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുതിർന്ന നേതാക്കളായ ബി.കെ. ഹരിപ്രസാദ്, ടി.ബി. ജയചന്ദ്ര, എം. കൃഷ്ണപ്പ തുടങ്ങിയവർ ബഹിഷ്കരിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന പല എം.എൽ.എ.മാരുടെയും അനുയായികൾ പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി.യിൽനിന്നുവന്ന ലക്ഷ്മൺ സാവദിയുടെ അനുയായികൾ സിദ്ധരാമയ്യ വഞ്ചിച്ചെന്ന്‌ സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു. ബെലഗാവി മേഖലയിൽ പല സ്ഥലത്തും ജയിക്കാൻ ലക്ഷ്മൺ സാവദിയെ കോൺഗ്രസ് ഉപയോഗിച്ചെന്നും തിരഞ്ഞെടുപ്പിനുശേഷം അവഗണിച്ചെന്നും അനുയായികൾ ആരോപിച്ചു.

രുദ്രപ്പ ലമണി എം.എൽ.എ.യുടെ അനുയായികൾ ഹാവേരിയിലും ബെംഗളൂരു കെ.പി.സി.സി. ഓഫീസിനുമുന്നിലും പ്രതിഷേധിച്ചു. നൂറുകണക്കിന് അനുയായികൾ ഹാവേരിയിലെ രുദ്രപ്പയുടെ വസതിക്കുമുന്നിൽ പ്രതിഷേധിച്ചു. ബഞ്ചാര സമുദായത്തിൽനിന്നുള്ള ഏക എം.എൽ.എ.യാണ് രുദ്രപ്പ. മൈസൂരുവിൽ തൻവീർ സേഠിന്റെ അനുയായികൾ ഗാന്ധി സർക്കിളിൽ പ്രതിഷേധിച്ചു.

ബി.കെ. ഹരിപ്രസാദ്, എം.കൃഷ്ണപ്പ, ടി.ബി. ജയചന്ദ്ര, ആർ.വി. ദേശ്പാണ്ഡെ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ജയചന്ദ്ര, കൃഷ്ണപ്പ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഹരിപ്രസാദിനെയും പിന്തുണച്ചിരുന്നു. എന്നാൽ, ഡൽഹിയിൽനടന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കൊടുവിൽ മന്ത്രിമാരെ പ്രഖ്യാപിച്ചപ്പോൾ മൂന്നുപേരും ഉൾപ്പെട്ടില്ല.

മന്ത്രിസ്ഥാനം കിട്ടാത്തവർ നിരാശപ്പെടേണ്ടെന്നും എല്ലാവർക്കും അവസരം ലഭിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

Content Highlights: protests over denial of ministerial positions in Karnataka cabinet

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..