പഞ്ചാബും യു.പി.യിലെ 59 മണ്ഡലങ്ങളും ഇന്നു ബൂത്തിലേക്ക്


പ്രതീകാത്മക ചിത്രം | Photo: AP Photo

  • പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാര്‍ഥികള്‍
  • യു.പി.യിലെ മൂന്നാംഘട്ടത്തില്‍ല്‍ 627 സ്ഥാനാര്‍ഥികള്‍

ചണ്ഡീഗഢ്‌/ലഖ്നൗ: പഞ്ചാബിൽ മുഴുവൻ നിയമസഭാസീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഉത്തർപ്രദേശിൽ 16 ജില്ലകളിലായി 56 മണ്ഡലങ്ങളിലും വോട്ടെടുപ്പുണ്ട്. സംസ്ഥാനത്ത് ഏഴുഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ടമാണ് ഇത്.

പഞ്ചാബിൽ 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ് രംഗത്ത്. 2.14 കോടി പേർക്ക് സമ്മതിദാനാവകാശമുണ്ട്. ബഹുകോണമത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് കടുത്ത വെല്ലുവിളി നേരിടുന്നു. ആം ആദ്മി പാർട്ടിയാണ് മുഖ്യ എതിരാളികൾ. കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പാർട്ടിയെ കൂടെക്കൂട്ടി ബി.ജെ.പി.യും ആഞ്ഞുപിടിച്ചിട്ടുണ്ട്.

യു.പി.യിലെ മൂന്നാംഘട്ടവോട്ടെടുപ്പിൽ 627 സ്ഥാനാർഥികളാണ് രംഗത്ത്. സമാജ്‍വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹൽ മണ്ഡലത്തിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. കേന്ദ്രമന്ത്രി എസ്.പി. സിങ് ബഘേലാണ് അദ്ദേഹത്തിന്റെ മുഖ്യ എതിരാളി.

Content Highlights: Assembly election, Punjab, UP, voting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..