രാഹുൽ ഗാന്ധി| Photo: ANI
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇ.ഡി.)മുന്നിൽ ഹാജരാകും. എ.ഐ.സി.സി. ഓഫീസിൽനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടന്നായിരിക്കും രാഹുൽ ഇ.ഡി. ഓഫീസിലെത്തുക. രാഹുലിനെ ചോദ്യംചെയ്യുന്ന സമയത്ത് രാജ്യത്തെ 25 ഇ.ഡി. ഓഫീസുകൾക്കുമുമ്പിലും കോൺഗ്രസ് ധർണനടത്തും.
ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ ഇ.ഡി.യെ ഉപയോഗിക്കുകയാണ്. സത്യം ഒരുപാടുനാൾ മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വിറ്റർ പേജിൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. സമൻസയച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസൽ എന്നിവരെ ഇ.ഡി. ചോദ്യംചെയ്തിരുന്നു.
Content Highlights: rahul gandhi to appear before ed today


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..