രാംനാഥ് ഗോയങ്ക പുരസ്കാരം മാതൃഭൂമിക്ക്


1 min read
Read later
Print
Share

Photo: Print

ന്യൂഡൽഹി: രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം പുരസ്കാരം മാതൃഭൂമിയിലെ മൂന്നു മാധ്യമപ്രവർത്തകർ ചേർന്ന് തയ്യാറാക്കിയ അന്വേഷണാത്മകപരമ്പരയ്ക്ക്.

പ്രാദേശികഭാഷകളിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള 2020-ലെ പുരസ്കാരമാണ് മാതൃഭൂമി ഓൺലൈൻ വിഭാഗത്തിലെ സബ് എഡിറ്റർ ഷബിത എം.കെ., കണ്ടന്റ് റൈറ്റർ ശ്രീലക്ഷ്മി മേനോൻ, ഗൃഹലക്ഷ്മി സബ് എഡിറ്റർ റോസ് മരിയ വിൻസന്റ് എന്നിവർക്ക് ലഭിച്ചത്. മാതൃഭൂമി ഡോട് കോമിൽ 2020 ഡിസംബർ 12 മുതൽ 31 വരെ എട്ടുലക്കങ്ങളായി പ്രസിദ്ധീകരിച്ച ‘കണ്ണടയ്ക്കാനാവില്ല, പിടിമുറുക്കിക്കഴിഞ്ഞു ബാലപീഡകർ’ എന്ന പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.

ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ബുധനാഴ്ച ഡൽഹിയിൽനടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിതരണം ചെയ്തു. ചെറുകഥാകൃത്തുകൂടിയായ ഷബിത ബാലുശ്ശേരി പുതിയേടത്ത് ബാലൻ നായരുടെയും അത്തോളി മുണ്ടികണ്ടി ഉഷാദേവിയുടെയും മകളാണ്. ഭർത്താവ് സജീഷ് ഗോവിന്ദ്.

തൃശ്ശൂർ കുന്നംകുളം സ്വദേശിനിയായ ശ്രീലക്ഷ്മി മേനോൻ കിഴക്കേടത്ത് മണിയുടെയും മഞ്ഞളാവിൽ ശാന്തിയുടെയും മകളാണ്.

ഇടുക്കി കട്ടപ്പന സ്വദേശിനിയായ റോസ് മരിയ വിൻസന്റ് നടുവിലേക്കുറ്റ് വിൻസന്റിന്റെയും എൽസമ്മയുടെയും മകളാണ്. ഭർത്താവ് അരുൺകുമാർ കെ.ആർ. മാതൃഭൂമി യാത്ര മാഗസിൻ വിഷ്വലൈസറാണ്.

Content Highlights: Ramnath Goenka Award for Mathrubhumi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..