തമിഴ്‌നാട്-കേരള അതിർത്തിയിൽ തീവണ്ടിയുടെ വേഗം കുറയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി


പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

ചെന്നൈ: പോത്തന്നൂരിനും പാലക്കാടിനും ഇടയിൽ തീവണ്ടികളുടെ വേഗം കുറയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തമിഴ്നാട്-കേരള അതിർത്തിയിൽ കാട്ടാനകൾ തീവണ്ടിതട്ടി ചരിയുന്നത് തടയാൻ രാത്രിയിൽ മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രമേ തീവണ്ടികൾ ഇതുവഴി പോകാൻ പാടുള്ളൂവെന്നാണ് ജസ്റ്റിസ് എൻ. സതീഷ്‌കുമാർ, ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

വേഗം കുറയ്ക്കുന്നത് സാങ്കേതിക പ്രശ്നമുണ്ടാക്കുമെന്നും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും ദക്ഷിണ റെയിൽവേക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ആനകളുടെ ജീവനും വിലയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ വാദം തള്ളിയത്.

റെയിൽവേ പോലെയുള്ള വലിയ സ്ഥാപനത്തിൽ ഒട്ടേറെ സാങ്കേതിക വിദഗ്ധരുണ്ട്. ഇവർക്ക് ഈ പ്രശ്നം പരിഹരിക്കാൻസാധിക്കും- കോടതി പറഞ്ഞു. ഈ വിഷയത്തിൽ പഠനം നടത്താൻ ദക്ഷിണ റെയിൽവേ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി അതുവരെ 30 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ തീവണ്ടികൾ പോകാൻ പാടില്ലെന്ന് വ്യക്തമാക്കി.

രാത്രിയിൽ ഇതുവഴിയുള്ള തീവണ്ടികളുടെ വേഗം കുറയ്ക്കണമെന്ന് നേരത്തേ തമിഴ്‌നാട് സർക്കാരും ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നു തന്നെയായിരുന്നു റെയിൽവേയുടെ മറുപടി. നിലവിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലാണ് രാത്രിയിൽ ഇതുവഴി തീവണ്ടികൾ കടന്നു പോകുന്നത്.

Content Highlights: reduce train speed on Tamil Nadu-Kerala border-hc

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..