പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
അഹമ്മദാബാദ്: ഹിന്ദുസംഘടനാനേതാക്കളുടെ കൊലപാതകം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതമൗലികവാദം വളരുന്നതിന്റെ തെളിവാണെന്ന് ആർ.എസ്.എസ്. വാർഷികറിപ്പോർട്ടിൽ പരാമർശം. ഭരണസംവിധാനത്തിൽ നുഴഞ്ഞുകയറാൻ ഒരുസമുദായം ശ്രമിക്കുന്നതായും ആരോപണമുണ്ട്. പിരാനയിൽ അഖിലഭാരതീയ പ്രതിനിധിസഭയിലാണ് 2021-’22 വർഷത്തെ റിപ്പോർട്ട് പുറത്തിറക്കിയത്.
കേരളത്തിലെയും കർണാടകത്തിലെയും കൊലപാതകങ്ങളാണ് മതമൗലികവാദം തലപൊക്കുന്നതിന്റെ തെളിവുകളായി സംഘം ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറപിടിച്ച് നിസ്സാരകാര്യങ്ങൾ കുത്തിപ്പൊക്കി അക്രമം അഴിച്ചുവിടുന്നതും നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതും വർധിക്കുകയാണ്. സർക്കാർസംവിധാനങ്ങളിൽ കടന്നുകയറാൻ ഒരു പ്രത്യേക സമുദായത്തിന് വലിയപദ്ധതികളുള്ളതായി കാണുന്നു. ദീർഘകാലലക്ഷ്യമുള്ള ആഴമേറിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ട്. സംഘടിതശക്തിയും അവബോധവും കൊണ്ട് ഇതിനെ ചെറുക്കേണ്ടത് അനിവാര്യമാണ് -റിപ്പോർട്ട് പറയുന്നു.
പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഹിന്ദുക്കളെ മതംമാറ്റാൻ നൂതനരീതികൾ ചിലർ ആവിഷ്കരിക്കുന്നുണ്ട്. ഇതിനെ ചെറുക്കണം. 2021 മേയിൽ ബംഗാളിലുണ്ടായ സംഭവങ്ങൾ രാഷ്ട്രീയവൈരാഗ്യത്തിന്റെയും മതവൈരത്തിന്റെയും ഫലങ്ങളാണ് -റിപ്പോർട്ടിൽ പറയുന്നു. മൂന്നുദിവസത്തെ പ്രതിനിധിസഭ ഞായറാഴ്ച സമാപിക്കും.
Content Highlights: RSS Kerala religious fundamentalism annual report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..