Photo: PTI
ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടുമെന്നത് ഊഹാപോഹം മാത്രമാണെന്നും രാജസ്ഥാനിലെ പ്രശ്നങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് രമ്യമായി പരിഹരിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ ദിവസവും സച്ചിനുമായി സംസാരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ കർഷകവിരുദ്ധ സർക്കാർ ഹരിയാണയിലേതാണ്. കർഷകരോട് കുറച്ചെങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ബി.ജെ.പി. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ജെ.ജെ.പി. തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിൽ ഇന്ദിരാഗാന്ധി വധം പുനരാവിഷ്‌കരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം. ക്ഷേമപദ്ധതികൾ മുടങ്ങിക്കിടക്കുമ്പോഴും കോടികൾ പൊടിച്ച് അമേരിക്കയിൽ സംഘടിപ്പിക്കുന്ന ലോകകേരളസഭയ്ക്കാണ് സംസ്ഥാന സർക്കാർ പ്രധാന്യം നൽകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
Content Highlights: sachin pilot will not leave party says congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..