സര്‍വീസ് ചാര്‍ജിന് വിലക്ക്; പ്രീമിയം തീവണ്ടികളിൽ ചായയ്ക്കും കാപ്പിക്കും ഇനി ഒരേവില


1 min read
Read later
Print
Share

ബുക്ക് ചെയ്യാതെ ഭക്ഷണം വാങ്ങിയാല്‍ 50 രൂപ കൂടും

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രീമിയം നിരക്കുള്ള തീവണ്ടികളിൽ മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിലും ചായക്കും കാപ്പിക്കും ഇനി ഒരേവില. നേരത്തേ ബുക്ക് ചെയ്യാത്തവരിൽനിന്ന് 50 രൂപ സർവീസ് ചാർജ് ഈടാക്കുന്നത് റെയിൽവേ മന്ത്രാലയം വിലക്കി.

അതേസമയം, മുൻകൂർ ബുക്ക് ചെയ്തില്ലെങ്കിൽ ഭക്ഷണത്തിന് 50 രൂപ കൂടുതൽ നൽകണം. ‌ടിക്കറ്റെടുക്കുന്നതിനൊപ്പം ഭക്ഷണം ബുക്ക് ചെയ്താൽ അധികവില നൽകേണ്ടതില്ല. വൈകിയോടുകയാണെങ്കിൽ പ്രീപെയ്ഡ് തീവണ്ടികളിൽ എല്ലാ യാത്രക്കാർക്കും ഭക്ഷണത്തിന് ഒരേ നിരക്കായിരിക്കുമെന്നും ഐ.ആർ.സി.ടി.സി.ക്കായി ഇറക്കിയ സർക്കുലറിൽ റെയിൽവേ അറിയിച്ചു. രാജധാനി, തുരന്തോ, ശതാബ്ദി, തേജസ്, വന്ദേഭാരത് തീവണ്ടികളിൽ ഇനി പുതിയ നിരക്കായിരിക്കും.

ബുക്ക് ചെയ്തിട്ടില്ലെങ്കിൽ മുമ്പ് 20 രൂപയുടെ ചായക്കും കാപ്പിക്കും 50 രൂപ സർവീസ് ചാർജ് നൽകേണ്ടിയിരുന്നു. ചായക്ക് 70 രൂപ ഈടാക്കുന്നത് വ്യാപകവിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു.

രാജധാനി/തുരന്തോ/ശതാബ്ദി തീവണ്ടികളിലെ ഭക്ഷണ നിരക്ക് (സെക്കൻഡ്, തേഡ് എ.സി. സ്ലീപ്പർ ക്ലാസ്)

ഭക്ഷണ ഇനം മുൻകൂട്ടി ബുക്ക് ചെയ്താൽ

ചായ 20

പ്രഭാതഭക്ഷണം 105

ഉച്ചഭക്ഷണം/അത്താഴം 185

ചായയും പലഹാരവും 90

യാത്രയ്ക്കിടെ നേരിട്ട് വാങ്ങുമ്പോൾ

ചായ 20

പ്രഭാതഭക്ഷണം 155

ഉച്ചഭക്ഷണം/അത്താഴം 235

ചായയും പലഹാരവും 140

Content Highlights: same rate for tea and coffee in premium trains

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..