സമീർ വാംഖഡെ | photo: PTI
മുംബൈ: രാജ്യസ്നേഹിയായതിനാലാണ് താൻ ശിക്ഷിക്കപ്പെടുന്നതെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മുൻമേധാവി സമീർ വാംഖഡെ. അഴിമതിയാരോപിച്ച് വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തിയതിനുപിന്നാലെയാണ് വാംഖഡെയുടെ പ്രസ്താവന.
ഭാര്യയും മക്കളും വീട്ടിലുള്ളപ്പോൾ 18 സി.ബി.ഐ. ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. 12 മണിക്കൂറിലേറെ നേരം വീട് പരിശോധിച്ചുവെന്ന് വാംഖഡെ മാധ്യമങ്ങളോട് പറഞ്ഞു.
23,000 രൂപയും സ്വത്തുസംബന്ധിച്ച നാലുരേഖകളും അവർ കണ്ടെത്തി. ഈ സ്വത്തുക്കൾ ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പുള്ളതാണെന്നും വാംഖഡെ പറഞ്ഞു.
ഭാര്യ ക്രാന്തി റെഡ്കറിന്റെ കൈയിൽനിന്ന് സി.ബി.ഐ. ഉദ്യോഗസ്ഥർ ഫോൺ പിടിച്ചുവാങ്ങി. പിതാവിന്റെയും സഹോദരിയുടെയും വീട്ടിൽനിന്ന് 28,000 രൂപവീതം പിടിച്ചെടുത്തു. ഭാര്യയുടെ വീട്ടിൽവെച്ച് തന്റെ കൈയിൽനിന്ന് 1800 രൂപയും സി.ബി.ഐ. പിടിച്ചെടുത്തുവെന്ന് വാംഖഡെ പറഞ്ഞു.
ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാനെ ആഡംബരക്കപ്പലിലെ ലഹരിമരുന്നുകേസിൽനിന്ന് ഒഴിവാക്കുന്നതിനായി 25 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..