പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
ന്യൂഡൽഹി: സ്വാതന്ത്ര്യസമരത്തിനും സാമൂഹിക ഐക്യത്തിനും സവർക്കർ നൽകിയ സംഭാവനകൾ ഇന്നും അനുസ്മരിക്കപ്പെടുന്നുണ്ടെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണപരിപാടിയായ മൻ കി ബാത്തിന്റെ 101-ാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സവർക്കറുടെ 140-ാം ജന്മവാർഷികമായിരുന്നു ഞായറാഴ്ച.
അന്തമാനിൽ സവർക്കർ ശിക്ഷ അനുഭവിച്ച മുറി സന്ദർശിച്ചദിവസം തനിക്ക് മറക്കാനാവില്ല. അദ്ദേഹത്തിന്റെ സ്വാഭിമാനം നിറഞ്ഞ സ്വഭാവത്തിന് അടിമത്ത മാനസികാവസ്ഥ ഉൾക്കൊള്ളാനായിരുന്നില്ലെന്നും മോദി പറഞ്ഞു.
സവർക്കർക്ക് ആദരാഞ്ജലി അർപ്പിച്ചു
സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുഷ്പാർച്ചന നടത്തി. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനംചെയ്ത ശേഷമാണ് സെൻട്രൽ ഹാളിലെ സവർക്കറുടെ ഛായാചിത്രത്തിൽ പ്രധാനമന്ത്രി മോദി പുഷ്പാർച്ചന നടത്തിയത്. ഒട്ടേറേ കേന്ദ്രമന്ത്രിമാരും എം.പി.മാരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.
എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ സവർക്കർ ദേശസ്നേഹത്തിന്റെ വിളക്ക് ജ്വലിപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..