പ്ലാസ്റ്റിക് നിരോധനം: ഒരുവർഷത്തേക്ക് ശിക്ഷാനടപടികൾ പാടില്ലെന്ന് കേന്ദ്രത്തോട് വ്യാപാരികൾ


പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽവന്നതിനുപിന്നാലെ ഒരുവർഷത്തേക്ക് ശിക്ഷാനടപടികൾ പാടില്ലെന്ന് വ്യാപാരികൾ. ആവശ്യമുന്നയിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി.) കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചു. നിരോധനംവന്നെങ്കിലും പ്രായോഗികമായി നടപ്പാക്കുന്നതിന് സമയമെടുക്കുമെന്നതിനാലാണ് ഒരുവർഷത്തേക്ക് ശിക്ഷാനടപടി പാടില്ലെന്ന് ആവശ്യപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു.

പ്ലാസ്റ്റിക് നിരോധിച്ച് ഉത്തരവിടുന്നതാണ് സർക്കാരിന്റെ കടമയെങ്കിലും അതുകൊണ്ടുള്ള ഫലം ലഭിക്കാൻ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും ബന്ധിപ്പിച്ചുള്ള പങ്കാളിത്തസമീപനം ആവശ്യമാണ്. പ്ലാസ്റ്റിക്കിന്റെ ബദൽവസ്തുക്കൾ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും സമിതികൾ രൂപവത്കരിക്കണം. കുറഞ്ഞത് ഒരുവർഷമെങ്കിലും വ്യാപാരികൾക്കെതിരേ ശിക്ഷാനടപടികൾ പാടില്ല. പ്ലാസ്റ്റിക് ഉപയോഗം ഘട്ടംഘട്ടമായി നടപ്പാക്കുന്നതാകും ഉചിതം. 98 ശതമാനം പ്ലാസ്റ്റിക്കും വൻകിട കമ്പനികളാണ് ഉപയോഗിക്കുന്നത്. ഈ പ്ലാസ്റ്റിക് കവറുകളിലെത്തുന്ന ഉത്പന്നങ്ങൾ വിൽക്കുക മാത്രമാണ് വ്യാപാരികൾ ചെയ്യുന്നത്. ഓരോ ഉത്പന്നങ്ങളുടെയും നിർമാണക്കമ്പനികൾ പ്ലാസ്റ്റിക് ഉപയോഗം കുറച്ചാൽമാത്രമേ നിരോധനം ഫലപ്രദമാകൂ. അതിനു സർക്കാർ നടപടിയെടുക്കണമെന്നും സി.എ.ഐ.ടി. കത്തിൽ പറഞ്ഞു.

Content Highlights: Single-use plastic ban in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..