Manish Sisodia
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സി.ബി.ഐ. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന വാദം പരിഗണിച്ചായിരുന്നു ഡൽഹിയിലെ പ്രത്യേക സി.ബി.ഐ. കോടതി കഴിഞ്ഞദിവസം സിസോദിയയുടെ സി.ബി.ഐ. കസ്റ്റഡി നീട്ടിനൽകിയത്.
മൂന്നാംമുറ പ്രയോഗിക്കുന്നില്ലെങ്കിലും ഒരേചോദ്യങ്ങൾതന്നെ എട്ടും ഒമ്പതും മണിക്കൂർ ആവർത്തിച്ചു ചോദിച്ച് മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസോദിയ കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. ചോദ്യങ്ങൾ ആവർത്തിക്കരുതെന്നും പുതിയതെന്തെങ്കിലും ചോദിക്കാനും കോടതി സി.ബി.ഐ.യോട് നിർദേശിച്ചിരുന്നു.
Content Highlights: sisodia arrest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..