സ്മൃതി ഇറാനി, രാഹുൽ ഗാന്ധി | Photo: ANI
ന്യൂഡൽഹി: യു.എസിലെ സാൻഫ്രാൻസിസ്കോയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ ‘മൊഹബത് കി ദുകാൻ’ പരിപാടിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ മന്ത്രി സ്മൃതി ഇറാനി. രാഹുലിനും ഗാന്ധികുടുംബത്തിനും രാജ്യത്തോടല്ല, സ്വന്തം രാഷ്ട്രീയത്തോടുമാത്രമാണ് സ്നേഹമെന്നും മന്ത്രി പറഞ്ഞു.
സ്നേഹത്തെക്കുറിച്ച് രാഹുൽ സംസാരിക്കുമ്പോൾ, സിഖ് കൂട്ടക്കൊല, രാജസ്ഥാനിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ശത്രുക്കളുമായി സന്ധിചേരൽ തുടങ്ങിയവ അതിൽ വരുമോയെന്നും ബി.ജെ.പി. ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മന്ത്രി ചോദിച്ചു.
മറ്റു പ്രതിപക്ഷപാർട്ടികളുടെ കൂട്ടുപിടിച്ച് കോൺഗ്രസ്, കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് പുതിയ സംഭവമല്ല. തിരഞ്ഞെടുപ്പ് അടുക്കുംതോറും ഇത്തരം സംഭവങ്ങൾ വർധിച്ചുകൊണ്ടിരിക്കും. ഗാന്ധികുടുംബം എന്തുകൊണ്ട് ഇത്രയും നിസ്സഹായരാകുന്നുവെന്നും മന്ത്രി ആരാഞ്ഞു. അങ്കണവാടികളുടെ പ്രവർത്തനം, ഗർഭിണികൾക്ക് സഹായം, സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള വൺ സ്റ്റോപ്പ് സെന്ററുകൾ, മഹിളാ ഹെൽപ്പ് ലൈനുകൾ, സേഫ് സിറ്റി പദ്ധതി തുടങ്ങി കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി പങ്കുവെച്ചു.
Content Highlights: smiriti irani criticises rahul gandhi us programme


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..