സോണിയ ജൂലായ് അവസാനം ഹാജരാകണമെന്ന് ഇ.ഡി.


Sonia Gandhi

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യംചെയ്യലിനായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ജൂലായ് അവസാനം ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.).

കോവിഡനന്തര ശാരീരിക ബുദ്ധിമുട്ടുകളാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ ഹാജരാവാൻ സമയം നീട്ടിച്ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ജൂൺ എട്ടിന് ഹാജരാവാൻ പറഞ്ഞ വേളയിലാണ് സോണിയയ്ക്ക് കോവിഡ് പിടിപെട്ടത്. തുടർന്ന് 23-ന് ഹാജരാവാൻ നോട്ടീസയച്ചു. എന്നാൽ, കോവിഡ് ഭേദമായതിനുപിന്നാലെ ശാരീരികബുദ്ധിമുട്ടുകളാൽ സോണിയ ആശുപത്രിയിലായതോടെ വീണ്ടും സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടാനുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഒരുമാസം സമയം അനുവദിച്ചത്.

Content Highlights: sonia gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..