പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
ബെംഗളൂരു: മലയാളികളുടെ കാത്തിരിപ്പിനൊടുവിൽ ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേകതീവണ്ടി അനുവദിച്ചു. മൈസൂരുവിൽനിന്ന് 23, 25 തീയതികളിൽ കൊച്ചുവേളിയിലേക്കും 30-നും ജനുവരി ഒന്നിനും കണ്ണൂരിലേക്കുമാണ് സർവീസ്. രണ്ടു വണ്ടികളിലും എ.സി. കോച്ചുകൾ മാത്രമാണുള്ളത്. മൈസൂരു - കൊച്ചുവേളി എക്സ്പ്രസിന്റെ (06211) ബുക്കിങ് തുടങ്ങി. മൈസൂരു - കണ്ണൂർ എക്സ്പ്രസിന്റെ (06221) ബുക്കിങ് ഉടൻ തുടങ്ങും.
24, 26 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് മൈസൂരുവിലേക്കും സർവീസ് നടത്തും. മൈസൂരുവിൽനിന്ന് ആദ്യമായിട്ടാണ് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിക്കുന്നത്.
ടിക്കറ്റ് നിരക്ക്
മൈസൂരു -കൊച്ചുവേളി: എ.സി. ത്രീ ടയറിൽ 1,610 രൂപയും എ.സി. ടു ടയറിൽ 2,210 രൂപയും.
സമയക്രമം
* മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് (06211): മൈസൂരുവിൽനിന്ന് രാത്രി 11.30-ന് പുറപ്പെട്ട് പുലർച്ചെ 2.20-ന് കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിലും 2.25-ന് കന്റോൺമെന്റ് സ്റ്റേഷനിലും എത്തും. പിറ്റേന്ന് രാത്രി 7.20-നാണ് കൊച്ചുവേളിയിലെത്തുക.
* കൊച്ചുവേളി - മൈസൂരു എക്സ്‌പ്രസ് (06212): കൊച്ചുവേളിയിൽനിന്ന് രാത്രി 10-ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.15-ന് മൈസൂരുവിലെത്തും. വൈകീട്ട് 3.48-നാണ് ബെംഗളൂരുവിലെത്തുന്നത്. .
* മൈസൂരു - കണ്ണൂർ എക്സ്പ്രസ് (06221):
മൈസൂരുവിൽനിന്ന് രാത്രി 11.30ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 5.15-ന് കണ്ണൂരിലെത്തും.
മംഗളൂരു വഴിയുള്ള കെ.എസ്.ആർ. ബെംഗളൂരു - കണ്ണൂർ എക്സ്പ്രസിൽ (16511) ഒരു അധിക കോച്ച് ഏർപ്പെടുത്തി. 22 മുതൽ 27 വരെയാണ് ഒരു സ്ലീപ്പർ കോച്ച് അധികമായി ഏർപ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..