ശശി തരൂർ ഭാര്യ സുനന്ദ പുഷ്കർ | ഫയൽ ചിത്രം | മാതൃഭൂമി
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ പാട്യാല ഹൗസ് വിചാരണക്കോടതി ഉത്തരവിനെതിരേ ഡൽഹി പോലീസ് ഹൈക്കോടതിയെ സമീപിച്ചു.
ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ദിനേശ് കുമാർ ശർമ തരൂരിന് നോട്ടീസയച്ചു. കഴിഞ്ഞവർഷം ഓഗസ്റ്റിലുണ്ടായ വിധിയെക്കുറിച്ച് ഇത്രവൈകി ഹർജി സമർപ്പിച്ചതിൽ അപാകമുണ്ടെന്ന് തരൂരിന്റെ അഭിഭാഷകൻ വികാസ് പഹ്വ വാദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ മാധ്യമവിചാരണയ്ക്ക് വിട്ടുകൊടുക്കരുതെന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും നിർദേശിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.
കേസിൽ കക്ഷികളല്ലാത്ത ആർക്കും രേഖകൾ കൈമാറില്ലെന്ന് ഡൽഹി പോലീസ് കോടതിയിൽ വ്യക്തമാക്കി. ഹർജി ഫെബ്രുവരി ഏഴിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സുനന്ദയെ ആത്മഹത്യയിലേക്ക് നയിക്കുംവിധമുള്ള നടപടികൾ തരൂരിന്റെ ഭാഗത്തുനിന്നുണ്ടായതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയൽ തരൂരിനെ കുറ്റവിമുക്തനാക്കിയത്.
Content Highlights: Sunanda Pushkar Case: Delhi Police Moves High Court Against Shashi Tharoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..