ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്|Photo:ANI
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളിയായ ജഡ്ജി നിഖിൽ കരിയലിനെ സ്ഥലംമാറ്റിയതിന് എതിരേ ഹൈക്കോടതി അഭിഭാഷകരുടെ സമരം വെള്ളിയാഴ്ചയും തുടർന്നു. പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇടപെട്ടു. അഭിഭാഷകരുടെ പ്രതിനിധികളുമായി ചീഫ് ജസ്റ്റിസ് തിങ്കളാഴ്ച ഡൽഹിയിൽ ചർച്ച നടത്തും.
ജസ്റ്റിസ് കരിയലിനെ പട്‌ന ഹൈക്കോടതിയിലേക്ക് മാറ്റുന്നത് ശിക്ഷാ നടപടിയാണെന്ന് ആരോപിച്ച് അഭിഭാഷക അസോസിയേഷനാണ് വ്യാഴാഴ്ച ഉച്ച മുതൽ അനിശ്ചിതകാലത്തേക്ക് കോടതി ബഹിഷ്കരണം തുടങ്ങിയത്. 2020 ഒക്ടോബറിൽ ചുമതലയേറ്റ കരിയൽ നിഷ്പക്ഷമായി നീതി നിർവഹിക്കുന്നയാളാണ് എന്ന് അസോസിയേഷൻ വ്യക്തമാക്കി. വെള്ളിയാഴ്ചയും കോടതികൾ പ്രവർത്തിച്ചില്ല. ജഡ്ജിമാർ എത്തിയെങ്കിലും ഏതാനും കക്ഷികൾ മാത്രമാണ് വന്നത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് അസോസിയേഷനെ ചർച്ചയ്ക്കുവിളിച്ചത്. ഏഴംഗ സംഘമാണ് ഡൽഹിയിലെ ചർച്ചയിൽ പങ്കെടുക്കുക.
അതിനിടെ ജസ്റ്റിസ് കരിയലിനെ പട്ന ഹൈക്കോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം വെള്ളിയാഴ്ച ശുപാർശചെയ്തതായി അധികൃതർ അറിയിച്ചു.
Content Highlights: supreme court chief justice interferes in advocate's protest in gujarat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..