തരൂർ വിഷയം: ചർച്ചകൾക്ക് താരിഖ് നാളെ കേരളത്തിൽ ; പ്രശ്നം കെ.പി.സി.സി. തീർക്കും


താരിഖ് അൻവർ | ഫോട്ടോ - സാബു സ്‌കറിയ

ന്യൂഡൽഹി: ശശി തരൂർ കേരളരാഷ്ട്രീയത്തിൽ സജീവമാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിലുയർന്ന പ്രശ്നങ്ങൾ കെ.പി.സി.സി. പരിഹരിക്കുമെന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം.

ഇപ്പോഴത്തേത് ചെറിയ പ്രശ്നമാണെന്നും അത് സംസ്ഥാനത്തുതന്നെ പരിഹരിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. പ്രശ്നപരിഹാരചർച്ചകൾക്കായി താരിഖ് വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. തരൂർ മൂന്നുതവണ എം.പി.യായ വ്യക്തിയാണെന്നും അദ്ദേഹം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണെന്നും തരൂരിന്റെ നീക്കം പാർട്ടിവിരുദ്ധം എന്നു കരുതുന്നില്ലെന്നും താരിഖ് കൂട്ടിച്ചേർത്തു.തരൂരും പ്രധാനപിന്തുണക്കാരനായ എം.കെ. രാഘവൻ എം.പി.യും അടക്കമുള്ള നേതാക്കളുമായി താരിഖ് കൂടിക്കാഴ്ച നടത്തും. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തുടങ്ങിയവരുമായും സംസാരിക്കും. തരൂർ കേരളരാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് എതിർപ്പില്ല. എന്നാൽ, അത് ഗ്രൂപ്പൊഴിഞ്ഞ കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കുന്നതിന് മറയാക്കുന്നത് നേതൃത്വത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

Content Highlights: tariq anwar-aicc-congress kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..