ധനകാര്യബിൽ ലോക്‌സഭ ചർച്ചയില്ലാതെ പാസാക്കി


1 min read
Read later
Print
Share

പാർലമെന്റ് മന്ദിരം | Photo: PTI

ന്യൂഡൽഹി: പ്രതിപക്ഷബഹളത്തിനിടയിൽ ധനകാര്യബിൽ ലോക്‌സഭ ചർച്ചകൂടാതെ പാസാക്കി.

കഴിഞ്ഞദിവസം പൊതുബജറ്റും ചർച്ചയില്ലാതെ ശബ്ദവോട്ടോടെ സഭ പാസാക്കിയിരുന്നു.

അദാനി വിഷയമുയർത്തി പ്രതിപക്ഷം ബഹളം തുടരുന്നതിനിടയിലാണ് ഏകപക്ഷീയമായി ധനകാര്യബിൽ സഭ അംഗീകരിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ നൽകിയ ഭേദഗതികൾ പരിഗണിച്ചില്ല. കശുവണ്ടിമേഖലയുടെ സംരക്ഷണം, ടൈറ്റാനിയം കമ്പനിയുടെ നിലനിൽപ്പ്‌ എന്നീ വിഷയങ്ങളിലാണ് പ്രേമചന്ദ്രൻ ഭേദഗതിക്ക് നോട്ടീസ് നൽകിയത്. എന്നാൽ, സർക്കാർ കൊണ്ടുവന്ന 64 ഭേദഗതികൾ ധനകാര്യബില്ലിൽ ഉൾപ്പെടുത്തി. ധനമന്ത്രി നിർമലാ സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ചതും അടുത്തമാസം ഒന്നുമുതൽ നടപ്പാക്കേണ്ടതുമായ നികുതിനിർദേശങ്ങളാണ് ധനകാര്യബില്ലിന്റെ ഉള്ളടക്കം. ബിൽ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും.

Content Highlights: The Lok Sabha passed the Finance Bill without discussion

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..