പിഴയീടാക്കലിൽ ‘കോടിപതികളായി’ മൂന്ന് ടിക്കറ്റ് പരിശോധകർ


പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ജയേഷ്‌

ചെന്നൈ: നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ രൂപ പിഴയീടാക്കി ദക്ഷിണറെയിൽവേ ചെന്നൈ ഡിവിഷനിലെ മൂന്ന് ടിക്കറ്റ് പരിശോധകർ. െഡപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ്. നന്ദകുമാർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്‌ലിൻ ആരോഗ്യ മേരി, സീനിയർ ടിക്കറ്റ് എക്സാമിനർ ശക്തിവേൽ എന്നിവരാണ് ‘ഒരു കോടി ക്ലബ്ബിൽ’ ഇടം നേടിയത്. സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കിയാണ് ഇവർ മികവ് കാട്ടിയത്.

മൂന്നുപേരിൽ 27,787 കേസുകളിൽ നിന്നായി 1.55 കോടി രൂപ പിഴ ഈടാക്കിയ നന്ദകുമാറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പിഴയിനത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ തുക ഈടാക്കിയ ടിക്കറ്റ് പരിശോധകരിൽ ഒരാൾ കൂടിയാണ് നന്ദകുമാർ. കൂടുതൽ പിഴ ഈടാക്കിയതിന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ചീഫ് കൊമേഴ്‌സ്യൽ മാനേജർ, ഡിവിഷണൽ മാനേജർ എന്നിവരുടെ പ്രത്യേക പുരസ്കാരങ്ങളും നന്ദകുമാറിന് ലഭിച്ചു.

ദക്ഷിണറെയിൽവേയുടെ ബാസ്കറ്റ്ബോൾ താരം കൂടിയായ ശക്തിവേൽ ആകെ 1.10 കോടി രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്. 1.03 കോടി രൂപയുടെ പിഴ ഈടാക്കിയ റോസ്‌ലിൻ ആരോഗ്യമേരിയാണ് ഇപ്രാവശ്യം ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് പരിശോധകരിൽ ഏറ്റവും കൂടുതൽ തുക പിഴ ഇൗടാക്കിയ വനിത.

Content Highlights: Three checkers in Chennai division each collect over ₹1 crore fine from ticketless train passengers

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..