തീവണ്ടികളിലെ കൂടുതൽ ജനറൽ കോച്ചുകൾ ചെയർ കാറുകളാക്കുന്നു


പ്രതീകാത്മകചിത്രം| Photo: Mathrubhumi

ചെന്നൈ: കേരളത്തിലേക്കുള്ള തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ ചിലത് ചെയർ കാറുകളാക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചു. കോവിഡ് കാലത്ത് ജനറൽ കോച്ചുകളിലേർപ്പെടുത്തിയിരുന്ന റിസർവേഷൻ സംവിധാനം ഘട്ടംഘട്ടമായി പിൻവലിച്ചുവരുന്നതിനിടെയാണ് അവയിൽ പലതും റിസർവേഷൻ ആവശ്യമുള്ള ചെയർ കാറുകളാക്കി മാറ്റുന്നത്.

മംഗലാപുരം- കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്‌പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കോച്ച് സെക്കൻഡ് ക്ലാസ് ചെയർ കാർ ആയി മാറും. ഇത് മാർച്ച് 21-ന് നിലവിൽ വരും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസിൽ മൂന്ന് സെക്കൻഡ് ക്ലാസ് കോച്ചുകളാണ് ചെയർ കാറുകളായി മാറുക. 16-ന് നിലവിൽ വരും. കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്‌പ്രസിലും മൂന്ന് സെക്കൻഡ് ക്ലാസ് കോച്ചുകൾ 17-ന് ചെയർകാറുകളായി മാറും.

ചെന്നൈ എഗ്‌മൂർ - മംഗലാപുരം എക്സ്‌പ്രസിൽ ഒരു ജനറൽ കോച്ച് സ്ലീപ്പർ കോച്ച് ആയി മാറും. ഇത് 15-ന് പ്രാബല്യത്തിൽ വരും. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ് പ്രസിൽ മൂന്ന് ജനറൽ കോച്ചുകൾ ചെയർകാറുകളായി മാറും. 20-ന് പ്രാബല്യത്തിൽ വരും. ഏപ്രിൽ 15 മുതൽ എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്പ്രസിൽ മൂന്ന് സെക്കൻഡ് ക്ലാസ് കോച്ചുകൾ ചെയർ കാറുകളായി മാറും. എറണാകുളം- കെ.എസ്.ആർ. ബെംഗളുരു സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിൽ അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ സെക്കൻഡ് ക്ലാസ് ചെയർ കാറുകളാവും. ഇത് മേയ് ഒന്നിനാണ് നിലവിൽ വരിക.

Content Highlights: Train General coaches Chair cars Indian Railways

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..