പ്രതീകാത്മക ചിത്രം | photo: AP
ന്യൂഡൽഹി: സാമൂഹികമാധ്യമമായ ട്വിറ്റർ ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാംസ്ഥാനത്ത്. രണ്ടുകോടി 73 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ട്വിറ്റർ ഉപയോഗിക്കുന്നത്. ഒമ്പതുകോടി 54 ലക്ഷം ഉപഭോക്താക്കളുള്ള അമേരിക്ക ഒന്നാമതും ആറുകോടി 75 ലക്ഷം ഉപഭോക്താക്കളുള്ള ജപ്പാൻ രണ്ടാംസ്ഥാനത്തുമാണ്.
ലോകത്ത് 45 കോടിയോളം ആളുകളാണ് ട്വിറ്റർ ഉപയോഗിക്കുന്നത്. 25 മുതൽ 34 വയസ്സിനിടയിലുള്ളവർക്കിടയിലാണ് ട്വിറ്ററിന് പ്രീതിയേറിവരുന്നത്.
കണക്കുകളനുസരിച്ച് ലോകത്ത് ജനപ്രീതി നേടിയ സാമൂഹികമാധ്യമങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ട്വിറ്റർ. ഏറ്റവുമധികമാളുകൾ പിന്തുടരുന്ന വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളതലത്തിൽ എട്ടാമതും ഇന്ത്യയിൽ ഒന്നാമതുമാണ്. 88 ലക്ഷത്തോളം ആളുകളാണ് മോദിയെ പിന്തുടരുന്നത്. ഇന്ത്യയിലെ 1.9 ശതമാനം ആളുകൾമാത്രമാണ് ട്വിറ്റർ ഉപയോഗിക്കുന്നതെന്നാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
Content Highlights: Twitter with its third largest user base in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..