ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന


1 min read
Read later
Print
Share

ഉദയനിധി സ്റ്റാലിൻ | Photo: PTI

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ആലോചന. അടുത്തിടെ ചേർന്ന ഡി.എം.കെ. ഉന്നതതലയോഗത്തിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, മന്ത്രിയായി ഒരുവർഷംപോലും പൂർത്തിയാകാത്തതിനാൽ പിന്നീട് മതിയെന്ന നിലപാടിലായിരുന്നു നേതൃത്വം. അധികം വൈകാതെ സ്ഥാനംനൽകുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒരുങ്ങുന്നെന്ന അഭ്യൂഹവും ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നേരത്തേയാക്കാൻ ഡി.എം.കെ. നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയ്‌ക്ക് യുവജനങ്ങളെയാകർഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതു പ്രതിരോധിക്കാൻ സർക്കാരിന്റെ തലപ്പത്ത് യുവജനപ്രതിനിധിയായി ഉദയനിധി വരുന്നത് ഗുണകരമാകുമെന്നും ഡി.എം.കെ. നേതൃത്വം കണക്കുകൂട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ഉദയനിധി സംസ്ഥാനപര്യടനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം പ്രതിച്ഛായ ഉയർത്തുകയെന്ന ലക്ഷ്യംകൂടി ഈ പര്യടനത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതിനുശേഷമാണ് ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറി സ്ഥാനം ഉദയനിധിക്ക് നൽകിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റും നൽകി. തിരഞ്ഞെടുപ്പിൽ ഡി.എം.കെ. വിജയിച്ചതോടെ മന്ത്രിസഭയിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യം അവസരം ലഭിച്ചില്ല. ഒന്നരവർഷത്തിനുശേഷം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹത്തിന് കായികമന്ത്രിസ്ഥാനം നൽകിയത്.

Content Highlights: udayanidhi stalin likely to become the deputy chief minister of tamil nadu

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..