നഗരവേഗം വർധിപ്പിക്കാൻ ഇനി ‘വന്ദേ മെട്രോ’


1 min read
Read later
Print
Share

വന്ദേ ഭാരത് ട്രെയിൻ| ഫയൽ ഫോട്ടോ: പി.ടി.ഐ

ന്യൂഡൽഹി: മെട്രോനഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ വന്ദേഭാരത് തീവണ്ടികളുടെ ചെറുപതിപ്പായി ‘വന്ദേ മെട്രോ’ തുടങ്ങുന്നു.

നഗരങ്ങളിലെ ജനങ്ങളുടെ യാത്ര എളുപ്പവും സുഖകരവുമാക്കുകയാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ മെട്രോ തീവണ്ടി രൂപകല്പനയും ഉത്പാദനവും ഈ വർഷംതന്നെ തുടങ്ങും. അടുത്ത സാമ്പത്തികവർഷത്തോടെ ഉത്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എട്ടു ബോഗികളാണ് വന്ദേ മെട്രോയ്ക്ക് ഉണ്ടാവുക. വന്ദേഭാരതിന് 16 ബോഗികളുണ്ട്. വന്ദേഭാരത് ഇതിനകം ജനപ്രിയമായ സാഹചര്യത്തിലാണ് ഹ്രസ്വയാത്രകൾക്കുള്ള വണ്ടികളുടെ സാധ്യത തേടുന്നത്.

വർഷങ്ങളായി റെയിൽവേ മേഖലയിൽ നിക്ഷേപം കുറവാണ്. ഇത്തവണത്തെ ബജറ്റിൽ റെയിൽവേയ്ക്ക് വകയിരുത്തിയ 2.41 കോടിയുടെ മൂലധനച്ചെലവ് ഈ വിടവ് നികത്തുമെന്നും വൈഷ്ണവ് പ്രതികരിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..