വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ കൊന്ന് കിണറ്റിൽ തള്ളി


1 min read
Read later
Print
Share

വിനോദ് കുമാർ

മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വീട്ടിൽ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. റായ്ഗഢിലെ കാശിദ് ഗ്രാമത്തിലെ ആദിവാസി കോളനിയിലെ കിണറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെടുന്നതിനുമുമ്പ് വിനോദ് കടുത്ത മർദനത്തിനിരയായതായി പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ഗൗരവ് വാഗ്മാരെ(22), പതിന്നാലുകാരൻ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

വിനോദ്കുമാർ റായ്ഗഢിലെ റിസോർട്ടിൽ ജോലിചെയ്തുവരുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന് റായ്ഗഢ് പോലീസ് ഇൻസ്പെക്ടർ നിതിൻ ഗവാരെ പറഞ്ഞു. മൃതദേഹം അഴുകിയതിനാൽ ബന്ധുക്കളുടെ അനുമതിയോടെ ശനിയാഴ്ച റായ്ഗഢിൽ സംസ്കരിച്ചു.

2011 മാർച്ചിലാണ് ശോഭാ ജോണിനൊപ്പം വരാപ്പുഴ പീഡനക്കേസിൽ വിനോദ്കുമാർ പ്രതിയാകുന്നത്. ശോഭാ ജോണിനെയും കരസേനാ മുൻ ഓഫീസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ, വിനോദ് കുമാർ ഉൾപ്പെടെ അഞ്ചുപേരെ തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ചു.

വിനോദിനെതിരേ കേരളത്തിൽ വിവിധയിടങ്ങളിലായി 32 കേസുകളുണ്ട്. കേരളത്തിൽ പോകാതെ റായ്ഗഢിൽ ഒളിവിൽ കഴിയുകയായിരുന്നു.

Content Highlights: Varappuzha sexual assault case Maharashtra

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..