Image Courtesy: https://www.facebook.com/IamSRK
അഹമ്മദാബാദ്: പഠാൻ സിനിമയ്ക്കുനേരെയുള്ള പ്രതിഷേധം ഗുജറാത്തിലെ വി.എച്ച്.പി. ഘടകം പിൻവലിച്ചു. വിവാദഭാഗങ്ങളിൽ സെൻസർ ബോർഡ് മാറ്റംവരുത്തിയതിനാലാണ് പിൻമാറ്റമെന്ന് സംസ്ഥാനസെക്രട്ടറി അശോക് റാവൽ വ്യക്തമാക്കി.
അഹമ്മദാബാദിലെയും സൂറത്തിലെയും പ്രദർശനശാലകളിൽ സിനിമാപോസ്റ്ററുകളും നടീനടൻമാരുടെ ബോർഡുകളും നശിപ്പിച്ചാണ് ഏതാനും ദിവസങ്ങളായി വി.എച്ച്.പി.-ബജ്റംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചത്. സന്ന്യാസിമാർ സിനിമകണ്ട് അനുമതി നൽകിയാലേ പ്രദർശിപ്പിക്കാൻ അനുവദിക്കൂ എന്നായിരുന്നു അറിയിച്ചത്. എന്നാൽ, പ്രദർശനശാല ഉടമാ സംഘടനയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിനിമാഹാളുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പാടാക്കി. വിവാദമായ ഗാനരംഗത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ പ്രതിഷേധം പിൻവലിച്ചതായി പിന്നാലെ വി.എച്ച്.പി. അറിയിച്ചു.
നൂറിലേറെ രാജ്യങ്ങളിലായി അയ്യായിരത്തിലേറെ സ്ക്രീനുകളിൽ പഠാൻ ബുധനാഴ്ച റിലീസ് ചെയ്യും. അഡ്വാൻസ് ബുക്കിങ്ങിൽ ഇതിനകം അഞ്ചുലക്ഷത്തോളം ടിക്കറ്റുകൾ വിറ്റെന്നും ഇതൊരു റെക്കോഡാണെന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു.
Content Highlights: vhp withdraws protest against pathan movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..