മാധ്യമസംഘടനകൾ തന്നെ വിലക്കിയെന്ന് വിവേക് അഗ്നിഹോത്രി


Vivek Agnihothri, Kashmir Files

ന്യൂഡൽഹി: വിദേശമാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബും (എഫ്.സി.സി.) പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും (പി.സി.ഐ.) തനിക്കു വിലക്കേർപ്പെടുത്തിയെന്ന് ‘കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി ആരോപിച്ചു.

വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പത്രസമ്മേളനങ്ങൾ ഇരുസംഘടനകളും ജനാധിപത്യവിരുദ്ധമായി റദ്ദാക്കിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച തന്നെ ന്യൂഡൽഹിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ ഇവ നടത്തും. തന്റെ അഭിപ്രായസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാവൽക്കാർ നിരോധിച്ചിരിക്കുകയാണ്. കരുത്തരായ ചില മാധ്യമങ്ങളുടെ ശക്തമായ എതിർപ്പുമൂലമാണ് തന്റെ പത്രസമ്മേളനത്തിനു വിലക്കേർപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു.എന്നാൽ, അഗ്നിഹോത്രിയുടെ പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പി.സി.ഐ. പ്രതികരിച്ചു. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമാണ് പത്രസമ്മേളനം നടത്താനാകുക. എന്നാൽ, വ്യാഴാഴ്ച പത്രസമ്മേളനം നടത്താൻ അഗ്നിഹോത്രിക്കുവേണ്ടി ആരും ബുക്ക് ചെയ്തിരുന്നില്ലെന്ന് പി.സി.ഐ. വിശദീകരിച്ചു. ഒരു പ്രചാരണപരിപാടി റദ്ദാക്കാൻ എഫ്.സി.സി. സൗത്ത് ഏഷ്യ തീരുമാനിച്ചെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും പ്രസിഡന്റ് മനീഷ് ഗുപ്തയും പറഞ്ഞു.

Content Highlights: vivek agnihothri alleges undemocratic bans by press clubs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..