-
ന്യൂഡൽഹി: വ്യാജവാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും കാലത്ത് സമൂഹത്തിലെ തെറ്റുകൾ വെളിച്ചത്ത് കൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെയാണ് നമുക്കാവശ്യമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഒ.പി. ജിൻഡൽ ഗ്ലോബൽ സർവകലാശാലയിലെ സ്ഥാപകദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തനത്തിലേക്ക് കടക്കുന്നവർ ജനങ്ങളുടെയും വിദ്യാർഥികളുടെയും ശബ്ദമായിമാറി അവർക്ക് ശക്തി പകരണം. ജനങ്ങൾക്ക് അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കാനും ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും മാധ്യമപ്രവർത്തനം സഹായിക്കണം. ഭീഷണിക്ക് വഴങ്ങാതെ സത്യം വിളിച്ചുപറയാൻ മാധ്യമപ്രവർത്തകർക്ക് സാധിക്കുമ്പോഴാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം സുരക്ഷിതമായിരിക്കുകയെന്ന് അർണാബ് ഗോസ്വാമി കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡ് ഓർമിപ്പിച്ചു. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പരക്കുന്ന ഇക്കാലത്ത് ആരും കാണാത്തവ കണ്ടെത്താനും സമൂഹത്തിലെ തെറ്റായ പ്രവണതകൾ വിളിച്ചുപറയാനും സാധിക്കുന്ന മാധ്യമപ്രവർത്തകരെയാണ് നമുക്കാവശ്യമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Content Highlights: We need journalists who bring the mistakes to light says justice d y chandrachud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..