ഭാര്യയെ പോലീസുകാരനായ ഭർത്താവ് ഓടുന്ന ബസിൽ ഭാര്യയെ കഴുത്തറത്തുകൊന്നു


പ്രതീകാത്മകചിത്രം | Photo: Mathrubhumi

അഹമ്മദാബാദ്: കണ്ടക്ടറായ ഭാര്യയെ പോലീസുകാരനായ ഭർത്താവ് ഓടുന്ന ബസിൽ കഴുത്തറത്തുകൊന്നു. ജോലിസ്ഥലത്തുനിന്ന് 200 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് ഇയാൾ ഭാര്യയെ വകവരുത്തിയത്.

ഛോട്ടാ ഉദേപുരിലാണ് സംഭവം. ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് കണ്ടക്ടറായ മംഗു ബെന്നാണ് കൊല്ലപ്പെട്ടത്. സൂറത്തിൽ പോലീസ് കോൺസ്റ്റബിളായ ഭർത്താവ് അമൃത് റാഠവയെ പോലീസ് അറസ്റ്റുചെയ്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അമൃത് സംശയിച്ചു. ഇതേച്ചൊല്ലി ഇരുവരും ഫോണിൽ സംസാരിച്ച് തെറ്റിയിരുന്നു. ബുധനാഴ്ച സൂറത്തിൽനിന്നും ഛോട്ടാ ഉദേപുരിലെത്തിയ അമൃത് വഴിയിൽനിന്ന്‌ ഭാര്യ കണ്ടക്ടറായ ബസിൽ കയറി. സീറ്റിൽ ഇരിക്കുകയായിരുന്ന മംഗു ബെന്നിനെ പലവട്ടം കുത്തുകയും കഴുത്തറക്കുകയും ചെയ്തു. ബസ് നിർത്തിച്ച് യാത്രക്കാർ പുറത്തിറങ്ങി. പോലീസ് എത്തുംവരെ ഭാര്യയുടെ മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു അമൃത് റാഠവ.

Content Highlights: wife killed in running bus

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..