പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നത് 1200 പേർ; വർഷം എട്ടുകോടിയെങ്കിലും ചെലവാകുമെന്നാണ് നിഗമനം


സെക്രട്ടറിയേറ്റ് മന്ദിരം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നവർ 1223. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായിരുന്നവർക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. അവർകൂടി ചേരുമ്പോൾ 1500 ആകും. 1984 ഏപ്രിൽ ഒന്നുമുതൽ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതരായവർക്ക് പ്രത്യേക ചട്ടംവഴിയാണ് ഇത് അനുവദിക്കുന്നത്. ഇത് തീരുമാനിച്ചത് മന്ത്രിസഭയാണ്. പേഴ്‌സണൽ സ്റ്റാഫിൽ 25 പേരെവരെ നിയമിക്കാം.

പേഴ്‌സണൽ സ്റ്റാഫിലുള്ളവർക്ക് മിനിമം പെൻഷൻ 3550 രൂപയാണ്. അതായത് രണ്ടരവർഷം സർവീസുണ്ടെങ്കിൽ ആ വ്യക്തിക്ക് ജീവിതകാലം മുഴുവൻ ഈ തുകയും ഏഴുശതമാനം ഡി.എ.യും ലഭിക്കും. ഗ്രാറ്റ്വിറ്റിക്കും അർഹതയുണ്ട്.

സർക്കാർ ജീവനക്കാർക്ക് തുല്യമായി പേഴ്‌സണൽ സ്റ്റാഫിനും പരമാവധി പെൻഷൻ 83,400 രൂപയാണ്. എന്നാൽ, അതിന് അർഹരാകാൻ 30 വർഷം വിവിധ മന്ത്രിമാർക്കൊപ്പം പ്രവർത്തിക്കണം.

പെൻഷന്റെ ചെലവ് എത്രയെന്ന് ക്രോഡീകരിച്ചിട്ടില്ല. വർഷം എട്ടുകോടിയെങ്കിലും ചെലവാകുമെന്നാണ് നിഗമനം. മറ്റു ആനുകൂല്യങ്ങൾകൂടി ചേരുമ്പോൾ 10 കോടി രൂപയെങ്കിലുമാകും. പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം, യാത്രക്കൂലി എന്നിവയ്ക്കായി വർഷം 40 കോടിയെങ്കിലും സർക്കാർ ചെലവിടുന്നുണ്ട്.

Content Highlights: 1223 Personal Staff Pension recipients in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..